Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

യുവതി യുവാക്കൾ പള്ളിയിൽ പോകുന്നില്ല; ഇംഗ്ലണ്ടിൽ പള്ളികൾ വിൽപനയ്ക്കു വച്ചിരിക്കുന്നു; ചെറിയൊരു പള്ളിക്ക് 6.5 കോടി രൂപ വില; ശമ്പളക്കൂടുതൽ ആവശ്യപ്പെട്ട് അച്ചന്മാർ അവിടെ സമരം നടത്തുന്നു: ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ പങ്കുവെച്ച് എം വിഗോവിന്ദൻ

യുവതി യുവാക്കൾ പള്ളിയിൽ പോകുന്നില്ല; ഇംഗ്ലണ്ടിൽ പള്ളികൾ വിൽപനയ്ക്കു വച്ചിരിക്കുന്നു; ചെറിയൊരു പള്ളിക്ക് 6.5 കോടി രൂപ വില; ശമ്പളക്കൂടുതൽ ആവശ്യപ്പെട്ട് അച്ചന്മാർ അവിടെ സമരം നടത്തുന്നു: ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ പങ്കുവെച്ച് എം വിഗോവിന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നാട്ടുകാരായ വിശ്വാസികൾ പള്ളിയിൽ പോകാതായതോടെ ഇംഗ്ലണ്ടിൽ പള്ളികൾ വിൽപനയ്ക്കു വച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. യുവതി യുവാക്കളാണ് കൂടുതലായി പള്ളിയിൽ പോകാത്തത്. നാട്ടുകാരായ വിശ്വാസികൾ പള്ളികളിൽ പോകാതായതോടെയാണ് പള്ളികൾ പൂട്ടിപ്പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കേരളത്തിൽ നിന്നുള്ളവർ അവിടെ പള്ളികളിൽ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവിടെ ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴിൽ പോലെയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ നവീകരിച്ച ഹാളുകൾ ഉദ്ഘാടനം ചെയ്യുമ്പോഴാണ് തന്റെ ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ എം വിഗോവിന്ദൻ പങ്കുവച്ചത്.

'ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പള്ളികളിൽ പോകാറില്ല. ഇതോടെയാണു പള്ളികൾ വിൽപനയ്ക്കു വച്ചത്. ചെറിയൊരു പള്ളിക്ക് 6.5 കോടി രൂപയാണു വില. എന്നാൽ, കേരളത്തിൽ നിന്നുള്ളവർ അവിടെ പള്ളികളിൽ പോകുന്നുണ്ട്. അവിടെ ശമ്പളക്കൂടുതൽ ആവശ്യപ്പെട്ട് അച്ചന്മാർ സമരം നടത്തുകയാണ്. പലരും പള്ളികൾ കാശു കൊടുത്തു വാങ്ങി നവീകരിക്കുകയാണ്. സിഖുകാർ തങ്ങളുടെ ക്ഷേത്രമാക്കാൻ പള്ളി വാങ്ങി. മലയാളികൾ ചേർന്ന് ശ്രീനാരായണ ഗുരുവിന്റെ ആരാധനാ കേന്ദ്രമാക്കാനും പള്ളി വാങ്ങിയിട്ടുണ്ട്' എം വിഗോവിന്ദൻ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP