Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

പ്രിയൻ സന്മാർഗ്ഗ വിരുദ്ധമായ ചില പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു; തെറ്റ് ചെയ്ത പ്രിയനെ എല്ലാ ഔദ്യോഗിക ചുമതലയിൽ നിന്നും ഒഴിവാക്കുന്നു; 77 വയസ്സുള്ള റമ്പാനച്ചൻ പീഡനക്കേസിൽ പ്രതി; പുറത്താക്കി മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച്; ഷിമിയോൺ റമ്പാനച്ചൻ ഒളിവിൽ

പ്രിയൻ സന്മാർഗ്ഗ വിരുദ്ധമായ ചില പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു; തെറ്റ് ചെയ്ത പ്രിയനെ എല്ലാ ഔദ്യോഗിക ചുമതലയിൽ നിന്നും ഒഴിവാക്കുന്നു; 77 വയസ്സുള്ള റമ്പാനച്ചൻ പീഡനക്കേസിൽ പ്രതി; പുറത്താക്കി മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച്; ഷിമിയോൺ റമ്പാനച്ചൻ ഒളിവിൽ

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: ഭക്ഷണം നൽകാനെത്തിയപ്പോൾ ലൈംഗിക 16 കാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതായി പരാതി. വൈദികനെതിരെ പോക്‌സോ നിയമ പ്രകാരം ഊന്നുകൽ പൊലീസ് കേസെടുത്തു. ഊന്നുകൽ കവളങ്ങാട് ഓപ്പറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ താൽകാലിക ചുമതലയിൽ എത്തിയ ഷമിയോൺ റമ്പാച്ചനെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. റമ്പാച്ചനെ സഭയിൽ നിന്നും പുറത്താക്കി. മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ചിലെ അച്ചനാണ് പ്രതി.

77 വയസ് പ്രായം തോന്നിക്കുന്ന വൈദികന്  വിശ്വാസിയുടെ വീട്ടിൽ നിന്നാണ് ഭക്ഷണം എത്തിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിൽ 3-ന് ഭക്ഷണം നൽകാൻ മുറിയിൽ എത്തിയപ്പോൾ തന്നോട് വൈദികൻ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് പെൺകുട്ടി പരാതി സമർപ്പിച്ചിരുന്നു. ഈ പരാതി കമ്മറ്റി പൊലീസിന് കൈമാറുകയായിരുന്നു. വൈദികനെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

കണ്ടനാട് ഭദ്രാസനത്തിൽ നിന്ന് നിയമിച്ചത്. ഏപ്രിൽ ഒന്നു മുതൽ പത്തുവരെയായിരുന്നു പള്ളിയിൽ ഡ്യൂട്ടി. ഇയാൾ പത്തനംതിട്ടക്കാരനാണെന്നാണ് പൊലീസിന് കിട്ടിയ സൂചന. പ്രതിയെ ഉടൻ അറസ്റ്റു ചെയ്യാനുള്ള നീക്കം പൊലീസ് തുടങ്ങി. അച്ചനെതിരായ ആരോപണത്തിൽ സഭ ഔദ്യോഗിക പ്രതികരണവും അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 19ന് തന്നെ സഭ ഇയാളെ പുറത്താക്കുകയും ചെയ്തു.

സന്മാർഗ്ഗ വിരുദ്ധമായ ചില പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി വിവരം ലഭിച്ചെന്നും. ആരോപണം ഗുരതരമാണെന്നും കുറിപ്പിൽ പറയുന്നു. പ്രിയൻ എന്നാണ് അച്ചനെ കത്തിൽ അഭിസംബോധന ചെയ്യുന്നത്. തെറ്റ് ചെയ്ത പ്രിയനെ പൂർണ്ണമായും എല്ലാ വൈദിക ചുമതലയിൽ നിന്നും ഒഴിവാക്കിയെന്നും വിശദീകരിക്കുന്നു.

പ്രിയൻ പ്രാർത്ഥനയിൽ കൂടുതൽ ശക്തി പ്രാപിക്കുന്നതിന് ദൈവത്തോട് അപേക്ഷിക്കുന്നുവെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ വിശദീകരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP