Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

ഭാര്യയുടെ മരണ ശേഷം ഭാര്യാമാതാവുമായി അടുപ്പം; എല്ലാം അറിഞ്ഞ ഭാര്യാ പിതാവ് നാട്ടുപഞ്ചായത്തിനെ വിവരം അറിയിച്ചു; പഞ്ചായത്തിന് മുന്നിലെ സമ്മതം കല്യാണമായി; ഭാര്യയുടെ അമ്മയെ താലികെട്ടിയ അപൂർവ്വത; മരുമകന്റെ ആഗ്രഹം സാധ്യമാക്കിയത് ഭാര്യാ പിതാവും

ഭാര്യയുടെ മരണ ശേഷം ഭാര്യാമാതാവുമായി അടുപ്പം; എല്ലാം അറിഞ്ഞ ഭാര്യാ പിതാവ് നാട്ടുപഞ്ചായത്തിനെ വിവരം അറിയിച്ചു; പഞ്ചായത്തിന് മുന്നിലെ സമ്മതം കല്യാണമായി; ഭാര്യയുടെ അമ്മയെ താലികെട്ടിയ അപൂർവ്വത; മരുമകന്റെ ആഗ്രഹം സാധ്യമാക്കിയത് ഭാര്യാ പിതാവും

സ്വന്തം ലേഖകൻ

പട്ന: ഇതൊരു വിചിത്ര കല്യാണക്കഥയാണ്. ബീഹാറിൽ ഒരാൾ ഭാര്യാമാതാവിനെ വിവാഹം കഴിച്ചു. വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയത് ഭാര്യാപിതാവും. ബിഹാറിലെ ഈ കല്യാണക്കഥ വൈറലാകുകയാണ്.

45കാരനായ സിക്കന്ദർ യാദവ് ആണ് ഭാര്യാമാതാവായ ഗീതാ ദേവി(55)യെ നിയമപരമായി വിവാഹം കഴിച്ചത്. രണ്ടുമക്കളുടെ പിതാവായ സിക്കന്ദർ യാദവ് ഭാര്യയുടെ മരണശേഷം ഭാര്യയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് ഭാര്യാമാതാവും യുവാവും തമ്മിൽ അടുപ്പത്തിലായതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇതേ തുടർന്നാണ് വിവാഹം.

മരുമകനുമായുള്ള ഭാര്യയുടെ ബന്ധം ഗീതാദേവിയുടെ ഭർത്താവായ ദിലേശ്വർ ദാർവേ അറിഞ്ഞിരുന്നു. ഇക്കാര്യം നാട്ടുപഞ്ചായത്തിനെ അറിയിക്കുകയുംചെയ്തു. പഞ്ചായത്തിന് മുന്നിൽ ഭാര്യാമാതാവുമായി ബന്ധമുണ്ടെന്ന് സിക്കന്ദർ സമ്മതിച്ചു. ഇതോടെ സിക്കന്ദറും ഗീതാദേവിയും തമ്മിലുള്ള വിവാഹം നടത്താൻ ദിലേശ്വറും പഞ്ചായത്തും സമ്മതം നൽകി. വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയത് ദിലേശ്വറാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അങ്ങനെ ആ അപൂർവ്വ കല്യാണവും നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP