Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

'ആസാദി കാ അമൃത് മഹോത്സവ്' സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഔഷധ സസ്യങ്ങളുടെ വിതരണം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു.

ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി ഔഷധസസ്യങ്ങളുടെ പരിപോഷണ പ്രവർത്തനങ്ങൾക്കായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിന്റെ ഭാഗമായി 75000 ഹെക്ടർ സ്ഥലത്ത് ഔഷധസസ്യ കൃഷി വ്യാപിപ്പിക്കുവാനും 75 ലക്ഷം ഔഷധസസ്യങ്ങൾ വീടുകളിൽ നട്ടു വളർത്തുവാനും അതുവഴി ഔഷധസസ്യങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുവാനുമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 750 ഹെക്ടർ സ്ഥലത്ത് ഔഷധസസ്യ കൃഷി വ്യാപിപ്പിക്കുന്നതിനും അതുവഴി സംസ്ഥാനത്തിന്റെ ഔഷധസസ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഔഷധസസ്യകൃഷി വ്യാപിപ്പിക്കുവാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഗുണനിലവാരമുള്ള ഔഷധങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനും ഒപ്പം സംസ്ഥാനത്തിന്റെ ഔഷധസസ്യ സംരക്ഷണം ഉറപ്പ് വരുത്തുവാനും ഇത് സഹായകരമാകും.

ഔഷധസസ്യ കൃഷിയുടെ പ്രാധാന്യം, അനിവാര്യത, സംരക്ഷണം, ഉപയോഗം, വിപണനം, ഗവേഷണം, കൃഷി പ്രോത്സാഹനം, പരിപോഷണ പ്രവർത്തനങ്ങൾ എന്നീ കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ, ഏജൻസികൾ, കർഷകർ എന്നിവർക്ക് മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിലൂടെ ഔഷധസസ്യങ്ങളുടെ പരിപേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും അതുവഴി സംസ്ഥാനത്തിന്റെ ഔഷധസമ്പത്ത് വർദ്ധിപ്പിക്കുവാനുമാണ് ബോർഡ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP