Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

താൻ പടിയിറങ്ങുന്നത് കോൺഗ്രസിന് ആസ്ഥാനമന്ദിരം നിർമ്മിക്കാൻ കഴിഞ്ഞുവെന്ന ആത്മ സംതൃപ്തിയോടെ; കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകും; പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരും; പടിയിറങ്ങുമ്പോൾ വികാരനിർഭരനായി സതീശൻ പാച്ചേനി

താൻ പടിയിറങ്ങുന്നത് കോൺഗ്രസിന് ആസ്ഥാനമന്ദിരം നിർമ്മിക്കാൻ കഴിഞ്ഞുവെന്ന ആത്മ സംതൃപ്തിയോടെ; കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകും; പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരും; പടിയിറങ്ങുമ്പോൾ വികാരനിർഭരനായി സതീശൻ പാച്ചേനി

അനീഷ് കുമാർ

കണ്ണൂർ: വളരെ ആത്മസംതൃപ്തിയോടെയാണ് താൻ ഡി.സി.സി പ്രസിഡന്റ് പദവി ഒഴിയുന്നതെന്ന് സതീശൻ പാച്ചേനി പറഞ്ഞു.സ്ഥാനമൊഴിഞ്ഞാലും ഒരു സാധാരണ പാർട്ടി പ്രവർത്തകനായി തുടരും കോൺഗ്രസ് ഏൽപ്പിക്കുന്ന ഏതു ഉത്തരവാദി ത്വവും താൻ നിർവഹിക്കുമെന്നും ഈക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയില്ലെന്നും പാച്ചേനി കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു പാർട്ടിയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന വിധത്തിൽ ഒരു സാധാരണ പ്രവർത്തകനായി ഇനിയുള്ള കാലംതാനും പ്രവർത്തിക്കും.

ഡി.സി.സി പ്രസിഡന്റായ നാലര വർഷം പ്രവർത്തകരുടെയും നേതാക്കളുടെയും പൂർണ പിൻതുണയുണ്ടായിരുന്നു'കണ്ണുർ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് ഞാനിരിക്കുന്നതിന് മുൻപ് എത്രയോ പ്രഗത്ഭർ ഇരുന്ന കസേരയാണ് ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനായാണ് താൻ പാർട്ടിയിലേക്ക് വന്നത്. തളിപ്പറമ്പിൽ പാച്ചേനിയെന്ന സിപിഎം പാർട്ടി ഗ്രാമത്തിലെ ഒരു ദരിദ്രപശ്ചാത്തലത്തിൽ നിന്നായിരുന്നു കെ.എസ്.യു പ്രവർത്തകനായിട്ടാണ് തുടക്കം.രാഷ്ട്രീയ എതിർപ്പുകൾക്കിടെയിലും കെ.എസ്.യു സംസ്ഥാന പ്രസിഡന്റുവരെയായി പ്രവർത്തിച്ചു ഏറ്റവും ഒടുവിൽ നിരവധി മഹാന്മാരായ നേതാക്കളി രു ന്ന ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനും കഴിഞ്ഞു.

പാർട്ടി ഓഫിസ് നിർമ്മാണത്തിനായി സ്വന്തം തറവാട് വീട് വിറ്റ പണം നൽകാൻ കഴിഞ്ഞത് പ്രസ്ഥാനത്തിനു വേണ്ടി ചെയ്ത ചെറിയ കാര്യങ്ങളിലൊന്നായാണ് കാണുന്നത് പാർട്ടിക്ക് വേണ്ടി ജീവൻ പോലും ത്യജിച്ച നിരവധി പ്രവർത്തകർ കണ്ണുരിലുണ്ടെന്നും പാച്ചേനി ചുണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ താൻ നിരവധി തവണ മത്സരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ രണ്ടു തവണ പരാജയപ്പെട്ടത് ആയിരത്തിലേറെ വോട്ടുകൾക്ക് മാത്രമാണ് മാറുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് പാർട്ടിയും മാറേണ്ടതുണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും കോൺഗ്രസിനെ സെമി കാഡർ സംവിധാനമുള്ള പാർട്ടിയാക്കി മാറ്റുമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ആശയത്തെ പിൻതുണക്കുന്നതായും സതീശൻ പാച്ചേനി പറഞ്ഞു.

കണ്ണൂർ ജില്ലയിലെ മുഴുവൻ പ്രവർത്തകരുടെയും വികാരമാണ് കോൺഗ്രസിന് സ്വന്തമായി ഒരു ആസ്ഥാന മന്ദിരമെന്ന സ്വപ്നം കഴിഞ്ഞ നാലരവർഷത്തെ തന്റെ പ്രവർത്തന കാലയളവിൽ കേരളത്തിൽ തന്നെ ഏറ്റവും മനോഹരവും ആധുനിക സൗകര്യങ്ങളുള്ളതുമായ ഓഫിസ് കെട്ടിടം പണി പൂർത്തിയാക്കാൻ കഴിഞ്ഞത് പ്രവർത്തകരുടെയും നേതാക്കളുടെയും പിൻതുണയാലാണ് ഇപ്പോഴും സാമ്പത്തികമായും അല്ലാതെയും ഡി.സി.സി ഓഫിസിന് സഹായം നൽകുന്ന പ്രവർത്തകരുണ്ട്. ഓഫിസ് നിർമ്മാണം പൂർത്തീകരിക്കുന്നതിനു വേണ്ടി കഴിഞ്ഞ കാലങ്ങളിലുണ്ടായ മുഴുവൻ ബാധ്യതകളും തീർത്തിട്ടുണ്ട്. നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധനസമാഹരണം നടന്നു കൊണ്ടിരിക്കുകയാണ് ' താൻ സ്ഥാനമൊഴിയുന്നതിന് മുൻപ് പുതിയ കോൺഗ്രസ് ഓഫിസിന്റെ ഉദ്ഘാടനം നടത്തണമെന്നത് പ്രവർത്തകരുടെയും നേതാക്കളുടെയും ആഗ്രഹമായിരുന്നുവെന്ന് പാച്ചേനി പറഞ്ഞു.

ഡി.സി സി.ഓഫിസിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ രണ്ടിന് നടക്കുമെന്ന് സതീശൻ പാച്ചേനി അറിയിച്ചു. എ.ഐ.സി.സി മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി എംപി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. രാവിലെ പതിനൊന്നു മണിക്ക് നടക്കുന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.എ ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും

മുതിർന്ന നേതാക്കളായ എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ മുരളീധരൻ എം പി വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ,എം എം ഹസൻ, എം കെ രാഘവൻ, ' എംപി, രാജ് മോഹർ ഉണ്ണിത്താൻ തുടങ്ങിയ നേതാക്കൾ ഓൺലൈനായി പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ നേതാക്കളായ കെ.സി മുഹമ്മദ് ഫൈസൽ, പി.മാധവൻ എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP