Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കന്നഡ സിനിമാ സംവിധായകൻ വിജയ് റെഡ്ഡി അന്തരിച്ചു; അന്ത്യം 84മത്തെ വയസ്സിൽ; വിടപറഞ്ഞത് ബോളിവുഡിലും തെന്നിന്ത്യയിലും തിളങ്ങിയ ചലച്ചിത്ര പ്രതിഭ

കന്നഡ സിനിമാ സംവിധായകൻ വിജയ് റെഡ്ഡി അന്തരിച്ചു; അന്ത്യം 84മത്തെ വയസ്സിൽ; വിടപറഞ്ഞത് ബോളിവുഡിലും തെന്നിന്ത്യയിലും തിളങ്ങിയ ചലച്ചിത്ര പ്രതിഭ

മറുനാടൻ ഡെസ്‌ക്‌

ബെം​ഗലൂരു: പ്രശസ്ത കന്നഡ സിനിമാ സംവിധായകൻ വിജയ് റെഡ്ഡി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്നലെ രാത്രി ചെന്നൈയിലായിരുന്നു അന്ത്യം. കന്നഡയിൽ 48 സിനിമകൾ അടക്കം 50 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് സിനിമകൾക്ക് കഥയും അഞ്ച് സിനിമകൾക്ക് തിരക്കഥയുമൊരുക്കി. രണ്ട് ചിത്രങ്ങളുടെ നിർമ്മാതാവുമാണ്.

1953ൽ അസിസ്റ്റന്റ് എഡിറ്റർ ആയി പൊതുരംഗത്തുവന്ന വിജയ് റെഡ്ഡി 1970ൽ പുറത്തിറങ്ങിയ 'രംഗമഹൽ രഹസ്യ'യോടെയാണ് കന്നഡ സിനിമയിൽ സജീവമാകുന്നത്. 1973ൽ പുറത്തിറങ്ങിയ 'ഗഥദ ഗുഡി'യാണ് കരിയറിൽ ഒരു ടേണിങ് പോയിന്റ് ആയത്. കന്നഡ സിനിമയിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായി അറിയപ്പെടുന്ന 'മയൂര'യും വിജയ് റെഡ്ഡിയുടെ സഗവിധാനത്തിൽ പിറന്നതാണ്. ഷഹനായി കലകാരൻ ബിസ്മില്ലാ ഖാനെ മുഖ്യകഥാപാത്രമാക്കിയെടുത്ത 'സനാദി അപ്പാന' ദേശീയ അംഗീകാരം നേടിക്കെടുത്തു.

കന്നഡ സൂപ്പർതാരം രാജ്കുമാറുമൊത്ത് നിരവധി ഹിറ്റ് ചിത്രങ്ങളാണ് വിജയ് റെഡ്ഡി ഒരുക്കിയത്. മയൂര, സനദി അപ്പണ്ണ, ഭക്ത പ്രഹ്‌ളാദ, ടൈഗർ മാലിക് ഫോഡർ, താലി ഭാഗ്യ, ഓട്ടോ രാജ, ദേവ തുടങ്ങി 37 കന്നഡ സിനിമകളാണ് വിജയ് റെഡ്ഡി സംവിധാനം ചെയ്തത്. കന്നഡ സിനിമ കൂടാതെ, 16 ഹിന്ദി സിനിമകളും 12 തെലുഗു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കന്നഡയ്ക്കു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 2003ൽ ഇറങ്ങിയ ഹൃദയാജ്ഞലിയാണ് അവസാന ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP