Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

അണുബാധയെ തുടർന്നുള്ള രോഗങ്ങളിൽ ഫെല്ലോഷിപ്പ് പ്രോഗ്രാമിന് ആസ്റ്റർ മെഡ്സിറ്റി അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: അണുബാധയെ തുടർന്നുള്ള രോഗങ്ങളിൽ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റർ മെഡ്സിറ്റി അപേക്ഷ ക്ഷണിച്ചു. ആസ്റ്റർ മെഡ്സിറ്റിയിലെ ഇൻഫെക്ഷ്യസ് ഡിസീസസ് ആൻഡ് ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഫെല്ലോഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. മെഡിസിൻ അല്ലെങ്കിൽ മൈക്രോബയോളജിയിൽ എംഡി അല്ലെങ്കിൽ ഡിഎംബി ഉള്ള ഡോക്ടർമാർക്ക് രണ്ട് വർഷം നീണ്ടുനിൽക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ തങ്ങളുടെ സിവി സഹിതം [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷ അയക്കാവുന്നതാണ്. അപേക്ഷ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ്.

അണുബാധയെ തുടർന്നുള്ള രോഗങ്ങളുടെ ശമനത്തിനും പ്രതിരോധത്തിനും സമഗ്ര ചികിത്സ ലഭ്യമാക്കുന്നതാണ് ആസ്റ്റർ മെഡ്സിറ്റിയിലെ ഇൻഫെക്ഷ്യസ് ഡിസീസസ് ആൻഡ് ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം. കൺസൾട്ടന്റായി ഒരു സർട്ടിഫൈഡ് ഇൻഫെക്ഷൻ കൺട്രോൾ പ്രാക്റ്റീഷണറുള്ള രാജ്യത്തെ ചുരുക്കം ആശുപത്രികളിൽ ഒന്നാണ് ആസ്റ്റർ മെഡ്സിറ്റി. ഈ വിഭാഗം നൽകുന്ന ആന്റി മൈക്രോബിയൽ സ്റ്റീവാർഡ്ഷിപ്പ് പ്രോഗ്രം രോഗീ സുരക്ഷയോടൊപ്പം ആന്റിബയോട്ടിക് ഉപയോഗത്തിൽ ഉയർന്ന നിലവാരം കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്. പ്രമുഖ ഇൻഫെക്ഷ്യസ് ഡിസീസ് വിദഗ്ധനായ ഡോ. അനൂപ് ആർ. വാര്യരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് സ്റ്റീവാർഡ്ഷിപ്പ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്. ഈ പ്രോഗ്രാമിന്റെ ഭാഗമായി ആന്റി മൈക്രോബിയൽ സ്റ്റീവാർഡ്ഷിപ്പിന്റെ വിവിധ വശങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ച് പ്രാദേശിക ആരോഗ്യ പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനായി നെതർലൻഡ്സിലെ റാഡ്ബൗഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ശിൽപശാലകൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP