Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡാളസ് സിറ്റി വൈഡ് പ്രെയർ ഫെലോഷിപ്പിന് പുതിയ നേതൃത്വം

ഡാളസ് സിറ്റി വൈഡ് പ്രെയർ ഫെലോഷിപ്പിന് പുതിയ നേതൃത്വം

രാജു തരകൻ

ഡാളസ്: ഡാളസ് ഫോർട്ട്-വർത്ത് മെട്രോപ്ലെക്‌സ് ഏരിയായിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ ഡാളസ് സിറ്റി വൈഡ് പ്രെയർ ഫെലോഷിപ്പിന്റെ 2020, 2021 വർഷങ്ങളിലെ കോർഡിനേറ്ററായി പാസ്റ്റർ മാത്യു ശാമുവൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേറ്റ് കോർഡിനേറ്റെഴ്‌സായി പാസ്റ്റർ ഫിനോയി ജോൺസൻ, പാസ്റ്റർ സാലു ഡാനിയേൽ എന്നിവരെയും ഏകകണ്ഠമായി തിരഞ്ഞെടുക്കുകയുണ്ടായി.

റോളലറ്റിലുള്ള ഹാർവെസ്റ്റ് ചർച്ചിൽ നടന്ന പൊതുയോഗത്തിൽ വച്ചാണ് അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. പാസ്റ്റർ എബി ടി മാമ്മന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് പാസ്റ്റർമാരായ യോഹാന്നാൻകുട്ടി ഡാനിയേൽ, പ്രകാശ് മാത്യൂ, ഫിനോയി ജോൺസൻ എന്നിവർ നേതൃത്വം നൽകി. പാസ്റ്റർ ജോൺസൻ സഖറിയ യോഗത്തിൽ മുഖ്യസന്ദേശം നൽകി.

സിറ്റി-വൈഡിന്റെ നേതൃത്വത്തിൽ പിന്നിട് കൂടിയ സംയുക്ത യോഗത്തിൽ വച്ച് അടുത്ത വർഷത്തേയ്ക്കുള്ള വിവിധ പ്രോഗ്രാമുകളും അവയുടെ തീയതികളും നിശ്ചയിക്കുകയുണ്ടായി. ഉപവാസ പ്രാർത്ഥനകൾ, നേതൃത്വ സമ്മേളനങ്ങൾ, സെമിനാറുകൾ, പൊതു ആരാധനകൾ എന്നിവ യഥോചിതം ഈ വർഷവും നടത്തുന്നതാണ്. ഇപ്പോഴത്തെ കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ മാർച്ച് മാസം ഇരുപതാം തീയതി മുതൽ എല്ലാ ദിവസവും വൈകുന്നേരം 9- മണി മുതൽ ഒരു മണിക്കൂർ നേരം ടെലഫോൺ ലൈനിൽക്കൂടി നടന്നുകൊണ്ടിരിക്കുന്ന പ്രാർത്ഥനയിൽ അനേകർ പങ്കെടുത്തു വരുന്നു. വിവിധ വിഷയങ്ങൾക്കുവേണ്ടി, പ്രത്യേകാൽ പകർച്ചവ്യാധിയിൽ നിന്നുള്ള മോചനത്തിനായി, വിവിധ സഭകളിൽ നിന്നുള്ള ദൈവദാസന്മാരും ദൈവമക്കളും പ്രാർത്ഥനയിൽ സജീവമായിട്ടുണ്ട്. മെയ് മാസം 19-ത് വരെ എല്ലാ ദിവസവും പ്രാർത്ഥന തുടരുന്നതാണ്.

പ്രാർത്ഥനാ ലൈനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങൾ ശ്രദ്ധിക്കുക.

605 475 4900 Access code: 1052601#

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP