Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാൾ ആഘോഷത്തോടെ വിശുദ്ധ വാരാചരണത്തിന് തുടക്കം

സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാൾ ആഘോഷത്തോടെ വിശുദ്ധ വാരാചരണത്തിന്  തുടക്കം

സെബാസ്റ്റ്യൻ ആന്റണി

ന്യൂജേഴ്­സി: ഒലിവില വീശി യേശുവിനു വരവേൽപ്പ് നൽകി ജറുസലേമിലേക്കുള്ള രാജകീയ പ്രവേശന ത്തിന്റെ ഓർമ്മ പുതുക്കി നടത്തിയ ഓശാന തിരുനാൾ ആഘോഷത്തോടെ സോമർസെറ്റ്­ സെന്റ് തോമസ്­സീറോ മലബാർ കാത്തലിക്­ ഫൊറോനാ ദേവാലയത്തിലെ ഈ വർഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ചു.

പീഡാനുഭവത്തിനു മുന്നോടിയായി യേശുദേവനറെ മഹത്വപൂർണമായ യെരുശലേം ദേവാലയ പ്രവേശനത്തിന്റെയും, ഇസ്രയേൽ ജനം സൈത്തിൻ കൊമ്പുകൾ വീശി ഓശാന വിളികളോടെ മിശിഹായെ വരവേറ്റത്തിൻേറയും, ഓർമയാചരണമാണ് ഓശാന തിരുനാൾ.

മാർച്ച്­ 24-­ന്­ ഞായറാഴ്­ച രാവിലെ 9.30 -­ന്­ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂർവ്വമായ വിശുദ്ധ ദിവ്യബലിയോടെ ഓശാനയുടെ ശുശ്രൂഷകൾ ആരംഭിച്ചു. ഫാ.കെവിൻ മുണ്ടക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഇംഗ്ലീഷിലുള്ള ദിവ്യബലിയിൽ, ഫാ. ഫിലിപ്പ് വടക്കേക്കര സഹകാർമ്മികനായി. തുടന്ന് 11:30 ന് മലയാളത്തിൽ നടന്ന ദിവ്യബലിയിൽ ഫാ. തോമസ് വട്ടംകാറ്റേൽ (ബെനെഡിക്ടൻ പ്രീസ്‌റ്) മുഖ്യ കാർമികത്വം വഹിച്ചു. ബ്രദർ മൈക്കിൾ ജോർജ് ശുസ്രൂഷകളിൽ സഹായിയായി.

കുരുത്തോല വെഞ്ചരിപ്പ്­, കുരുത്തോല വിതരണം എന്നിവയ്­ക്കുശേഷം ക്രിസ്­തുവിന്റെ ജെറൂശലേം ദോവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയെ അനുസ്­മരിപ്പിച്ച കുരുത്തോലകളും കൈയിലേന്തി ഭഓശാനാ...ഓശാനാ...ദാവീദാത്മജനോശാനാ...' എന്ന പ്രാർത്ഥനാഗാനവും ആലപിച്ചുകൊണ്ട്­ ദേവാലയാങ്കണ ത്തിലൂടെ പ്രദക്ഷിണം നടത്തുകയും, തുടർന്നു ദേവാലയത്തിൽ തിരിച്ചെത്തി ഓശാനയുടെ തുടർ ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്തു.

ദിവ്യബലി മധ്യേ ഫാ.കെവിൻ മുണ്ടക്കൽ തിരുനാൾ സന്ദേശവും നൽകി. ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങൾ ഓശാന തിരുനാളിന്റെ ശുശ്രൂഷകൾ കൂടുതൽ ഭക്തിസാന്ദ്രമാക്കി.

ഓശാന തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചു ചെറുപുഷ്പം മിഷൻ ലീഗ്, ദേവാലയത്തിലെ യുവജനങ്ങൾ എന്നിവർ ചേർന്ന് അവതരിപ്പിച്ച ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ സംബന്ധിച്ച തത്സമയ ദൃശ്യാവിഷ്‌കാരം ഏറെ ഹൃദയസ്പർശിയായി മാറി. ദൃശ്യാവിഷ്‌കാരത്തിന്റെ വിജയത്തിന്റെ പിന്നിൽ മനോജ് യോഹന്നാൻ, സ്മിത മാംങ്ങൻ, പ്രിയ കുരിയൻ, സോഫിയ മാത്യു, ജിജോ തോമസ്, ജെയിംസ് പുതുമന എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനമായിരുന്നു.

മരിയൻ മതേഴ്‌സിന്റെ നേതൃത്വത്തിൽ കൊഴിക്കോട്ട വിതരണവും നടന്നു.

വിശുദ്ധ വാരാചരണത്തിന്റെ പ്രധാനദിനമായ മാർച്ച് 28-­ന് പെസഹാ വ്യാഴാഴ്­ചത്തെ തിരുകർമ്മങ്ങൾ വൈകിട്ട്­ 7.30­ന്­ ആരംഭിക്കും. ദിവ്യബലി (മലയാളം), കാൽകഴുകൽ ശുശ്രൂഷ എന്നിവയ്­ക്കുശേഷം പരമ്പരാഗതരീതിയിലുള്ള അപ്പംമുറിക്കൽ ശുശ്രൂഷയും നടത്തപ്പെടും.

മാർച്ച് 29-ന് ദുഃഖവെള്ളിയാഴ്­ച രാവിലെ 7- മണി മുതൽ ദിവ്യകാരുണ്യ ആരാധന വാർഡ് അടിസ്ഥാനത്തിൽ നടത്തപ്പെടും. തുടർന്ന് ദുഃഖവെള്ളിയാഴ്­ചയിലെ തിരുകർമ്മങ്ങൾ വൈകിട്ട്­ നാല് മണിക്ക്­ ആരംഭിക്കും. ആഘോഷമായ കുരിശിന്റെവഴി, കുട്ടികളും, യുവാക്കളും നേതൃത്വം കൊടുക്കും. പീഡാനുഭവ വായന, കുരിശുവന്ദനം, പീഡാനുഭവ ചരിത്ര അവതരണം (മലയാളം& ഇംഗ്ലീഷ്) എന്നിവയ്­ക്കുശേഷം കൈയ്­പ്­ നീർ കുടിക്കൽ ശുശ്രൂഷയും നടക്കും.

30-ന് ദുഃഖശനിയാഴ്­ച 9-മണിക്ക്­ പുത്തൻ ദീപം തെളിയിക്കലും, വെള്ളം വെഞ്ചരിക്കലും തുടർന്ന്­ ആഘോഷപൂർവ്വമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഉയിർപ്പ്­ തിരുനാളിന്റെ ചടങ്ങുകൾ വൈകിട്ട്­ 5 മണിക്ക് ഇംഗ്ലീഷിലും, 7:30-ന് മലയാളത്തിലും നടക്കും. രണ്ട് ദിവ്യബലികാളോടും അനുബന്ധിച്ചും സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്.

ഉയിർപ്പു തിരുനാളിന്റെ ശുസ്രൂഷകളിൽ ഫാ . മെൽവിൻ മംഗലത്തു പോൾ (മാർത്തോമ്മാ സ്ലീഹ സീറോ മലബാർ കത്തീഡ്രൽ ചർച് ഷിക്കാഗോ), ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും.


വിശുദ്ധ വാരാചരണത്തിൽ നടക്കുന്ന എല്ലാ പ്രാർത്ഥനാ ശുസ്രൂഷകളിലും ഭക്തിപൂർവ്വം പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിപ്പാൻ എല്ലാ ഇടവകാംഗങ്ങളേയും ബഹുമാനപ്പെട്ട വികാരി റവ. ഫാ. ആന്റണി പുല്ലുകാട്ട് സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്­: റോബിൻ ജോർജ് (ട്രസ്റ്റി), 848- 391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254, സുനിൽ ജോസ് (ട്രസ്റ്റി) 732-421-757, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി) 201-527-8081.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP