Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

ആന്റോയ്‌ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം

ആന്റോയ്‌ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലിട്ടു എന്ന് പറഞ്ഞ് ഒരു ഉദ്യോഗസ്ഥനെ മാത്രം സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരിയായ കലക്ടർക്ക് പരാതി നൽകിയതായി എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജു ഏബ്രഹാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംഭവത്തിൽ ഏറ്റവും ഗുരുതര കുറ്റം ചെയ്തിരിക്കുന്നത് ഔദ്യോഗിക ഗ്രൂപ്പിൽ വന്ന ലിസ്റ്റ് അതിൽനിന്നും പൊതു ഗ്രൂപ്പുകളിലേക്ക് മാറ്റിയവരാണ്. ആ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണം. ജില്ലാ പൊലീസ് മേധാവിയുമായി ചർച്ച ചെയ്തതിനെ തുടർന്ന് സൈബർ സെല്ലിനും എൽഡിഎഫ് പരാതി നൽകി. സൈബർ സെല്ലിന്റെ അന്വേഷണം എത്രയും വേഗം നടത്തി, കഴിയുമെങ്കിൽ ഇന്നുതന്നെ ഈ ഗുരുതര തെറ്റ് ചെയ്ത മുഴുവൻ ജീവനക്കാരെയും സസ്‌പെൻഡ് ചെയ്യണമെന്ന് എൽഡിഎഫ് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കലക്ടർ ഇത് അംഗീകരിച്ചു. നിലവിലെ നടപടി ഏകപക്ഷീയമാണ്, പക്ഷപാതപരമാണ്.

കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വ്യാജ വോട്ടർ കാർഡ്, ഐഡി കാർഡുകൾ നിർമ്മിക്കുന്നു എന്ന യുഡിഎഫ് സ്ഥാനാർത്ഥിയടക്കം യുഡിഎഫ് നേതാക്കൾ നടത്തുന്ന ആരോപണം തികച്ചും വ്യാജമാണ്. പരാജയഭീതി ഉണ്ടായപ്പോൾ ഉന്നയിച്ച ആരോപണമാണിത്. കഴിഞ്ഞ 15 വർഷക്കാലം ഒന്നും ചെയ്യാത്ത ആന്റോ ആന്റണിക്ക് ഇപ്പോൾ ജന പിന്തുണയില്ലെന്ന് കണ്ടപ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ആരോപണമാണ്. എങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്താൻ കൂടി നടത്തിയ ആരോപണമാണ്. ഇതിനെതിരെയും എൽഡിഎഫ് കലക്ടർക്ക് പരാതി നൽകി.

തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം അനുശാസിക്കുന്ന വിധത്തിൽ ഇപ്പോൾ തന്നെ അന്വേഷണം ആരംഭിക്കുമെന്ന് കലക്ടർ ഉറപ്പും നൽകിയിട്ടുണ്ട്. വലിയൊരു ജനക്കൂട്ടമായാണ് വ്യാഴാഴ്ച കലക്ടറേറ്റിനു മുന്നിൽ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ നേതൃത്വത്തിൽ സത്യഗ്രഹം നടന്നത്. 144 പ്രഖ്യാപിച്ചിട്ടുള്ള മണ്ഡലത്തിൽ ഇത്തരത്തിൽ നടത്തിയ സമരം തികച്ചും നിയമവിരുദ്ധമാണ്. അതുകൊണ്ട് സ്ഥാനാർത്ഥി ആന്റോ ആന്റണിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി ആവശ്യപ്പെട്ടതായി രാജു ഏബ്രഹാം പറഞ്ഞു.

സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ, എംഎൽഎമാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. കെ യു ജനീഷ്‌കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ആന്റോയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകും :ജനീഷ്‌കുമാർ

കോന്നിയിൽ കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിന് ലഭിക്കുമെന്ന് കെ യു ജനീഷ്‌കുമാർ എംഎൽഎ പറഞ്ഞു. അതിന് എന്നെ പള്ള് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. തോമസ് ഐസക്ക് ധനമന്ത്രി ആയിരുന്നപ്പോൾ അവിടെ മെഡിക്കൽ കോളേജിന് 152 കോടി അനുവദിച്ചു, പുനലൂർ മൂവാറ്റുപുഴ പാതയ്ക്ക്‌റോ 700 കോടി രൂപ അനുവദിച്ചു. കോൺഗ്രസുകാർ പോലും തോമസ് ഐസക്കിന് വോട്ട് ചെയ്യും.

അതുകൊണ്ടാണ് പരാജയം ഉറപ്പിച്ച ആന്റോ ആന്റണി കള്ള പ്രചാരണങ്ങൾ നടത്തുന്നത്. അദ്ദേഹം സൂചിപ്പിച്ചത് പത്തനംതിട്ടയിലെ ശാന്തി ലോഡ്ജ് ആണ്. ശാന്തി ഹോട്ടലിൽ പരമാവധി ഇരിക്കാവുന്നത് 30 പേർക്കാണ്. അവിടെയാണ് 350 ആളുകളുടെ യോഗം ഞാൻ വിളിച്ചു എന്ന് അദ്ദേഹം പറഞ്ഞത്. ഈ വ്യാജ ആരോപണങ്ങൾക്കെതിരെ കൂടിയാണ് ആന്റോ ആന്റണിക്കെതിരെ പരാതി കൊടുത്തിട്ടുള്ളത്. മാനനഷ്ട കേസും ഫയൽ ചെയ്യുമെന്ന് ജനീഷ്‌കുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP