Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

കത്വ ബലാത്സംഗ കേസ്; അഭിഭാഷക ദീപിക സിങ് രജാവത്തിനെ കേസിൽ നിന്ന് മാറ്റിയതായി പെൺകുട്ടിയുടെ കുടുംബം; കഴിഞ്ഞ അഞ്ചുമാസങ്ങളിൽ നടന്ന വാദങ്ങളിൽ ദീപിക ഹാജരായത് രണ്ടോ മൂന്നോ തവണ; കുടുംബത്തിന്റെ അറ്റോർണി അധികാരത്തിൽ നിന്നും പിൻവലിച്ചെന്നും കുടുംബം

കത്വ ബലാത്സംഗ കേസ്; അഭിഭാഷക ദീപിക സിങ് രജാവത്തിനെ കേസിൽ നിന്ന് മാറ്റിയതായി പെൺകുട്ടിയുടെ കുടുംബം; കഴിഞ്ഞ അഞ്ചുമാസങ്ങളിൽ നടന്ന വാദങ്ങളിൽ ദീപിക ഹാജരായത് രണ്ടോ മൂന്നോ തവണ; കുടുംബത്തിന്റെ അറ്റോർണി അധികാരത്തിൽ നിന്നും പിൻവലിച്ചെന്നും കുടുംബം

ജമ്മു: കത്വ ബലാത്സംഗ കേസിൽ ഇരയായ പെൺകുട്ടിയുടെ അഭിഭാഷകയായ ദീപിക സിങ് രജാവത്തിനെ കേസിൽ നിന്ന് മാറ്റിയതായി പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കി. കത്വ കേസ് സ്വമേധയാ ഏറ്റെടുത്ത് ദീപിക സിങ് മുന്നോട്ട് വരികയായിരുന്നു. എന്നാൽ അതിന് ശേഷം നിരവധി ബലാത്സംഗ-വധ ഭീഷണികളാണ്. പരിധി വിട്ടതോടെ ഇവർക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു.

ഇതോടെ കഴിഞ്ഞ അഞ്ചുമാസങ്ങളിൽ നടന്ന വാദങ്ങളിൽ രണ്ടോ മൂന്നോ തവണ മാത്രമേ ദീപിക സിങ് കോടതിയിൽ ഹാജരായിട്ടുള്ളൂ എന്നും പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കുന്നു. കുടുംബത്തിന്റെ അറ്റോർണി അധികാരത്തിൽ നിന്നും ദീപിക രജാവത്തിനെ പിൻവലിച്ചതായും പെൺകുട്ടിയുടെ കുടുംബം അറിയിച്ചു.

അതിക്രൂരമായി കൊല ചെയ്യപ്പെട്ട എട്ടുവയസ്സുകാരിക്ക് നീതി നേടിക്കൊടുക്കാൻ മുന്നോട്ട് വന്നതിൽ ദീപികയ്ക്ക് അതികഠിനമായ ഭീഷണിയാണ് നേരിടേണ്ടി വന്നത്. പത്താൻകോട്ടിൽ എത്തുന്ന അവസരങ്ങളിലെല്ലാം ഇവരെ കൊലപ്പെടുത്തുമെന്ന ഭീഷണി നിലനിന്നിരുന്നു. കഴിഞ്ഞ ജനുവരി മാസത്തിലാണ് ജമ്മൂ കാശ്മീരിലെ കത്വയിൽ എട്ടു വയസ്സുകാരി പെൺകുട്ടിയെ എട്ടു പേർ ചേർന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നത്. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട പെൺകുട്ടിയായിരുന്നു എട്ടുവയസ്സുകാരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP