Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

സമാധാനം തേടി ഇസ്ലാമിൽ നിന്നും ക്രിസ്റ്റ്യാനിറ്റിയിലേക്ക് മാറിയ ഇറാനിയുടെ അഭയാർത്ഥി വിസ യുകെ ഹോം ഓഫീസ് തള്ളിയത് ക്രിസ്തുമതം ആക്രമണത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ആണെന്ന് സ്ഥാപിച്ച്; ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിനെതിരെ രോഷം പൂണ്ട് ക്രൈസ്തവർ

സമാധാനം തേടി ഇസ്ലാമിൽ നിന്നും ക്രിസ്റ്റ്യാനിറ്റിയിലേക്ക് മാറിയ ഇറാനിയുടെ അഭയാർത്ഥി വിസ യുകെ ഹോം ഓഫീസ് തള്ളിയത് ക്രിസ്തുമതം ആക്രമണത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ആണെന്ന് സ്ഥാപിച്ച്; ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിനെതിരെ രോഷം പൂണ്ട് ക്രൈസ്തവർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിൽ തങ്ങുന്നതിനായി 2016ൽ ഇസ്ലാം മതത്തിൽ നിന്നും ക്രിസ്തു മതത്തിലേക്ക് മാറുകയും അസൈലത്തിന് അപേക്ഷിക്കുകയും ചെയ്ത ഇറാനിയുടെ അഭയാർത്ഥി വിസ യുകെ ഹോം ഓഫീസ് തള്ളിയത് കടുത്ത വിവാദത്തിന് വഴിയൊരുക്കുന്നു. സമാധാനം തേടിയാണ് താൻ ക്രിസ്തുമത വിശ്വാസിയായതെന്ന് ഈ ഇറാനി വെളിപ്പെടുത്തിയിരുന്നു. ക്രിസ്തുമതം ആക്രമണത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും മതം ആണെന്ന് സ്ഥാപിച്ചാണ് ഇറാനിയുടെ അഭയാർത്ഥി വിസ ഹോം ഓഫീസ് തള്ളിയിരിക്കുന്നത്. ഇതിനെ തുടർന്ന് ബ്രിട്ടീഷ് അഭ്യന്തര മന്ത്രാലയത്തിനെതിരെ രോഷം പൂണ്ട് ക്രൈസ്തവർ ഒന്നാകെ രംഗത്തെത്തിയിട്ടുമുണ്ട്.

ക്രിസ്തുമതം സമാധാനത്തിന്റെ മതമല്ലെന്ന് തെളിയിക്കുന്നതിനായി ബൈബിളിലെ ചില വരികൾ എടുത്ത് കാട്ടിയാണ് ഹോം ഓഫീസ് ഇറാനിയുടെ അപേക്ഷ തള്ളിയിരിക്കുന്നത്. ഈ ഇറാനിയുടെ മതം മാറ്റം പൊരുത്തമില്ലാത്തതാണെന്നാണ് ഹോം ഓഫീസ് ഇയാളുടെ അപേക്ഷ തള്ളിയിരിക്കുന്നത്. ക്രിസ്തുമതം സമാധാനത്തിന്റേതാണെന്ന ഇയാളുടെ അഭിപ്രായപ്രകടനത്തെ ഹോം ഓഫീസ് ചോദ്യം ചെയ്യുന്നുമുണ്ട്. ഇയാളുടെ അപേക്ഷ തള്ളിക്കൊണ്ടുള്ള കത്തിൽ ബൈബിളിൽ നിന്നുള്ള ആറ് പാസേജുകളാണ് ഉയർത്തിക്കാട്ടിയിരിക്കുന്നത്.

ഹോം ഓഫീസ് ഇറാനിക്ക് അയച്ച കത്തിലെ പ്രസക്ത ഭാഗങ്ങൾ ഇമിഗ്രേഷൻ കേസ് വർക്കറായ നാതൻ സ്റ്റീവൻസ് ട്വിറ്ററിൽ ഉയർത്തിക്കാട്ടി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളുടെ വിശ്വാസം എന്തായാലും ഒരു വിശുദ്ധ പുസ്തകത്തിലെ ഭാഗങ്ങളെ ഇത്തരത്തിൽ വ്യാഖ്യാനിച്ച് അപമാനിക്കാൻ ഹോം ഓഫീസ് മുതിരരുതെന്നാണ് നാതൻ ആരോപിക്കുന്നത്. പഴയനിയമത്തിലെ ദി ബുക്ക് ഓഫ് ലെവിറ്റികസിലെ ഭാഗങ്ങളാണ് ഇയാളുടെ അഭയാർത്ഥി വിസ തള്ളിക്കൊണ്ടുള്ള കത്തിൽ ഹോം ഓഫീസ് എടുത്ത് കാട്ടുന്നത്.

ക്രിസ്തുമതം സമാധാനത്തിന്റേതാണെന്ന് ഉയർത്തിക്കാട്ടി ഇറാനി മതം മാറിയതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് സ്ഥാപിക്കാനാണ് ബൈബിളിലെ ചില ഭാഗങ്ങളെ തെറ്റായ രീതിയിൽ ഹോം ഓഫീസ് പരാമർശിച്ചിരിക്കുന്നതെന്നും ക്രിസ്തുമത വിശ്വാസികൾ ആരോപിക്കുന്നു. ഇസ്ലാം മതം ആക്രമണത്തിന്റെയും പ്രതികാരത്തിന്റെയുമാണെന്ന് ആരോപിച്ച് ഇസ്ലാമതത്തിൽ നിന്നും ഇറാനി ക്രിസ്തുമതത്തിലേക്ക് വന്നതിനോട് യോജിക്കുന്നില്ലെന്നും ക്രിസ്തുമതവും ആക്രമണവും രക്തച്ചൊരിച്ചിലും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഹോം ഓഫീസ് ബൈബിൾ ഭാഗങ്ങളെ ദുർവ്യാഖ്യാനിച്ച് എടുത്ത് കാട്ടിയിട്ടുണ്ട്.

ഹോം ഓഫീസിന്റെ ഈ തീരുമാനത്തിനെതിരെ തന്റെ കക്ഷിയായ ഇറാനി അപ്പീലിന് പോകുമെന്നും ഹോം ഓഫീസിന് പരാതി നൽകുമെന്നും സ്റ്റീവെൻസ് പറയുന്നു. എന്നാൽ ക്രിസ്തുമതത്തെ അപമാനിക്കാനാണ് ഇത്തരത്തിൽ ഇറാനിക്ക് കത്തയച്ചതെന്ന ആരോപണത്തെ ഹോം ഓഫീസ് വക്താവ് നിഷേധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP