Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

പാക്കിസ്ഥാനിൽ ഒരു മണിക്കൂറിനിടെ ആറ് കുട്ടികൾക്ക് ജന്മം നൽകി 27 കാരി; നാല് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ

പാക്കിസ്ഥാനിൽ ഒരു മണിക്കൂറിനിടെ ആറ് കുട്ടികൾക്ക് ജന്മം നൽകി 27 കാരി; നാല് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

റാവൽപിണ്ടി: പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നും അത്യപൂർവ്വമായ പ്രസവത്തിന്റെ വാർത്തയാണ് ശ്രദ്ധേയമാകുന്നത്. 27 -കാരി ഒരു മണിക്കൂറിനുള്ളിൽ ജന്മം നൽകിയത് ആറ് കുട്ടികൾക്ക്. അത്യപൂർവ്വ പ്രസവത്തിലെ നാല് ആണും രണ്ട് പെൺകുട്ടികളും സുഖമായിരിക്കുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. സീനത്ത് വഹീദ് എന്ന റാവൽപിണ്ടി സ്വദേശിനിക്കാണ് ആറ് കുട്ടികൾ ജനിച്ചത്.

റാവൽപിണ്ടിയിലെ ജില്ലാ ആശുപത്രിയിലാണ് പ്രസവം നടന്നത്. ആറ് കുട്ടികൾക്ക് രണ്ട് പൗണ്ടാണ് ഭാരം (ഒരു കിലോയ്ക്ക് അല്പം കുറവ്). അമ്മയുടെ കുട്ടികളും സുഖമായിരിക്കുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഫർസാന മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ അച്ഛന്റെ പേര് വഹീദ് എന്നാണ്.

സീനത്തിന്റെ ആദ്യ പ്രസവം സാധാരണമായിരുന്നു. രണ്ടാമത്തെ പ്രസവത്തിലാണ് അവർ ആറ് കുട്ടികൾക്ക് ജന്മം നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പ്രസവവേദനയെ തുടർന്നാണ് സീനത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ അവർ ആറ് കുട്ടികൾക്ക് ജന്മം നൽകിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആദ്യത്തെ രണ്ട് കുട്ടികൾ ആൺകുട്ടികളായിരുന്നു.

പിന്നീട് പുറത്ത് വന്നത് ഒരു പെൺകുഞ്ഞ്. പിന്നാലെ മറ്റ് കുട്ടികളും പുറത്ത് വന്നു. പ്രസവത്തെ തുടർന്ന സീനത്ത് ചില സങ്കീർണതകളിലൂടെ കടന്ന് പോയെങ്കിലും ഇപ്പോൾ അവരുടെ ആരോഗ്യം മെച്ചെപ്പെട്ടെന്ന് എമറേറ്റ്‌സ് 247 എന്ന ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

നിലവിൽ കുട്ടികൾ ഇൻക്യുബേറ്ററിലാണെന്നും ആറ് പേരുടെയും ആരോഗ്യത്തിന് കുഴപ്പങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ഗർഭങ്ങൾ അസാധാരണവും അത്യപൂർവ്വവുമാണെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു. ഓരോ 4.5 ദശലക്ഷം ഗർഭധാരണങ്ങളിൽ ഒന്നിൽ മാത്രമാണ് ഇത്തരമൊരു അസാധാരണത്വം കാണാനാവുകയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അടുത്തകാലത്തായി അണ്ഡോത്പാദനം ഉത്തേജിപ്പിക്കുന്ന മരുന്നുകളും ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF)പോലുള്ള പ്രത്യുത്പാദന സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നത് വഴി ഒന്നിലധികം ഗർഭധാരണങ്ങൾ സാധാരണമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP