Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

പാക് സൈന്യം ഭീകര സംഘടനകളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നു; ഐക്യരാഷ്ട്ര സഭയുടെ ഭീകരപട്ടികയിലുള്ള ജാമിയ റാഷീദിയ മദ്രസ സന്ദർശിച്ചത് പാക് സൈനിക വക്താവ്; പാക് നീക്കങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ച് ഇന്ത്യ

പാക് സൈന്യം ഭീകര സംഘടനകളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നു; ഐക്യരാഷ്ട്ര സഭയുടെ ഭീകരപട്ടികയിലുള്ള ജാമിയ റാഷീദിയ മദ്രസ സന്ദർശിച്ചത് പാക് സൈനിക വക്താവ്; പാക് നീക്കങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ച് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: പാക് സൈന്യം ഭീകര സംഘടനകളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയോടെ ഇന്ത്യ. ഈ മാസം 27നാണ് പാക്കിസ്ഥാൻ സൈനിക വക്താവായ മേജർ ജനറൽ ആസിഫ് ഗഫൂർ കറാച്ചിയിലെ ജാമിയ റാഷീദിയ മദ്രസ സന്ദർശിച്ചത്. ഇത് ജെയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുമായി അടുത്ത ബന്ധം പുലർത്തുന്ന സ്ഥാപനമാണ്. വലിയ സ്വീകരണമാണ് സൈനിക വക്താവിന് ഇവിടെ ഒരുക്കിയിരുന്നത്. 2002ൽ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടറായിരുന്ന ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടും ഈ മദ്രസയുടെ പേര് ഉയർന്ന് വന്നിരുന്നു. ഡാനിയൽ പേളിന്റെ മൃതദേഹം 2002 മേയിൽഅൽ റാഷിദ് ട്രസ്റ്റിന്റെ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. മദ്രസയോട് ചേർന്നുള്ളതാണ് ഈ പറമ്പ്. അൽ ഖായിദയുമായും ഇതിന് ബന്ധമുണ്ടെന്ന് കരുതുന്നു.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന സൈനിക വക്താവ് എന്നാൽ, തന്റെ ജാമിയ റാഷീദിയ മദ്രസ സന്ദർശനത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയില്ല. എന്നാൽ, മദ്രസയിലെ കുട്ടികൾ പാക് സൈനിക വക്താവിന് സ്വീകരണം നൽകുന്ന ഫോട്ടോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.

ജാമിയ റാഷീദിയ മദ്രസയുടെ സ്ഥാപകൻ മുഫ്തി മുഹമ്മദ് റാഷിദാണ്. ഇദ്ദേഹം തന്നെ രൂപം കൊടുത്ത അൽ റാഷിദ് ട്രസ്റ്റ് ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഭീകര സംഘടനയുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.

ഈ മാസം ആദ്യമാണ് പാക്കിസ്ഥാൻ റെയ്‌ഞ്ചേഴ്‌സ് ഉദ്യോഗസ്ഥർ ക്രിമിനൽ സംഘടനയായ അഹ്ലെ സുന്നത്ത് വാൽ ജമാഅത്ത് നേതാവ് ഔറംഗസീബ് ഫറൂഖിയുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. നൂറുകണക്കിന് ഷിയ ന്യൂനപക്ഷ വിഭാഗങ്ങളെ കൊന്നൊടുക്കിയ സംഘടനയാണിത്. സമീപ കാലത്ത് സേനയിലെ പല ഉന്നത ഉദ്യോഗസ്ഥരുമായും ഈ സംഘടനയുടെ നേതാക്കൾ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.

പാക്കിസ്ഥാൻ സൈന്യം ഭീകര സംഘടനകളുമായി കൂടുതൽ അടുക്കുന്നത് ജാഗ്രതയോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന പല വിഘടന വാദ സംഘടനകൾക്കും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്ന തീവ്രവാദികൾക്കും ഒത്താശ ചെയ്യുന്നത് പാക് സൈന്യമാണ് എന്ന വാർത്തകൾ നേരത്തേ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഭീകര സംഘടനകളെ മുന്നിൽ നിർത്തി ഇന്ത്യയിൽ വിഘടനവാദ പ്രവർത്തനങ്ങളും നുഴഞ്ഞു കയറ്റവും സജീവമാക്കാനാണോ പാക് ശ്രമമെന്നാണ് ഇന്ത്യ നിരീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP