Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശബ്ദനായിരിക്കുന്നത്? എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നത്; ഇനിയും മിണ്ടാതിരിക്കാനാവില്ല; എന്താണ് സംഭവിച്ചതെന്ന് നമ്മൾ അറിയേണ്ടതുണ്ട്; നമ്മുടെ സൈനികരെ വധിക്കാൻ അവർ എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ ഭൂമി പിടിച്ചെടുക്കാൻ ചൈനക്കെങ്ങനെ ധൈര്യം വന്നു? ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണൽ അടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിൽ നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശബ്ദനായിരിക്കുന്നത്? എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നത്; ഇനിയും മിണ്ടാതിരിക്കാനാവില്ല; എന്താണ് സംഭവിച്ചതെന്ന് നമ്മൾ അറിയേണ്ടതുണ്ട്; നമ്മുടെ സൈനികരെ വധിക്കാൻ അവർ എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ ഭൂമി പിടിച്ചെടുക്കാൻ ചൈനക്കെങ്ങനെ ധൈര്യം വന്നു? ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണൽ അടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിൽ നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവനിൽ ഉണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തിൽ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് മോദി നിശബ്ദനായതെന്നും എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നതെന്നും രാഹുൽ ട്വിറ്ററിൽ ചോദിച്ചു. എന്തു സംഭവിച്ചുവെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് അറിയണമെന്നും നമ്മുടെ സൈനികരെ വധിക്കാൻ ചൈന എങ്ങനെ ധൈര്യപ്പെട്ടുവെന്നും രാഹുൽ ട്വീറ്റിൽ ചോദിച്ചു.

'പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശബ്ദനായിരിക്കുന്നത്? എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നത്. ഇനിയും മിണ്ടാതിരിക്കാനാവില്ല. എന്താണ് സംഭവിച്ചതെന്ന് നമ്മൾ അറിയേണ്ടതുണ്ട്. നമ്മുടെ സൈനികരെ വധിക്കാൻ അവർ എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ ഭൂമി കയ്യേറാൻ അവർക്ക് എങ്ങനെ ധൈര്യം വന്നു' രാഹുൽ ട്വിറ്ററിൽ ചോദിച്ചു. ഇന്ത്യ-ചൈന സൈനിക സംഘർഷത്തിൽ ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ചൈന ഇതുവരെ മരണ വിവരം പുറത്തു വിട്ടിട്ടില്ല.

സംഘർഷത്തിൽ 43 ഓളം ചൈനീസ് സൈനികർ മരിച്ചതായി ഇന്ത്യൻ സൈനിക വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് എ.എ.ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൈന്യം അറിയിച്ചത്. 17 സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയിൽ പറയുന്നു. ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രിയാണ് സംഘർഷം നടന്നത്. പ്രശ്‌നത്തിൽ പ്രകോപനം ഉണ്ടാക്കിയത് ചൈനയെന്ന് റിപ്പോർട്ട്. ചൈന അതിർത്തിയിൽ അതിക്രമിച്ച് മുന്നോട്ട് വന്നത് തടയാൻ ഇന്ത്യൻ സൈന്യം ഇടപെടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റെന്നും ഇതിൽ പറയുന്നു.

പിപി14 എന്ന ഇന്ത്യൻ പട്രോളിങ് സംഘം ഗാൽവാൻ താഴ്‌വരയിലെ 14ാം പോയിന്റിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് പട്ടാളം മുന്നേറിയതായി മനസിലാക്കിയത്. ഇന്ത്യൻ സംഘത്തിൽ ആളുകൾ കുറവായിരുന്നു. ചൈനീസ് സൈന്യവുമായി ആദ്യം ചർച്ച ചെയ്ത ഇന്ത്യൻ സംഘം പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. ഇത് പ്രകാരം ചൈന തങ്ങളുടെ പി5 എന്ന പോയിന്റിലേക്ക് പിന്മാറാമെന്ന് സമ്മതിച്ചു. ഇതോടെ ഇരു സംഘങ്ങളും പിരിഞ്ഞു.

എന്നാൽ ഇന്ത്യൻ പട്രോളിങ് സംഘം തിരികെ പോയെന്ന് മനസിലാക്കിയ ഉടൻ ചൈനീസ് പട്ടാളം ഇതേ പോയിന്റിലേക്ക് തിരികെ വന്നു. ചൈനയുടെ നീക്കം തിരിച്ചറിഞ്ഞ് കൂടുതൽ ഇന്ത്യൻ സൈനികർ സ്ഥലത്തേക്ക് എത്തി. ഇവിടെ വച്ച് സംഘർഷം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചൈനീസ് സംഘത്തിന്റെ പക്കൽ ഇരുമ്പ് വടികളുണ്ടായിരുന്നുവെന്നും സംഘർഷത്തിനിടെ മലയിടുക്കിലേക്കും പുഴയിലേക്കും വീണുമാണ് കൂടുതൽ സൈനികർ വീരമൃത്യു വരിച്ചതെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്.

ചൈനീസ് സേനയുടെ ഭാഗത്ത് 43 പേർക്ക് മരണമോ പരിക്കോ ഏറ്റെന്ന് കരസേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിനായി എല്ലാവരും കാത്തിരിക്കുന്നുണ്ട്. ഇതുവരെ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. അധികാരത്തിലെത്തിയ കാലം മുതൽ ചൈനയുമായുള്ള ബന്ധം നന്നാക്കാൻ പ്രധാനമന്ത്രി ശ്രമിച്ചിരുന്നു. അതിർത്തിയിൽ വിട്ടുവീഴ്ചയില്ല, എന്നാൽ സൗഹൃദം ശക്തിപ്പെടുത്താമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP