Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

'ചെലവ് ചുരുക്കേണ്ടത് ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നം തകർത്തല്ല'; ഒഴിവാക്കേണ്ടത് ധൂർത്തും മന്ത്രിമാരുടെ അനാവശ്യ വിദേശയാത്രയുമെന്ന് ഷാഫി പറമ്പിൽ

'ചെലവ് ചുരുക്കേണ്ടത് ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നം തകർത്തല്ല'; ഒഴിവാക്കേണ്ടത് ധൂർത്തും മന്ത്രിമാരുടെ അനാവശ്യ വിദേശയാത്രയുമെന്ന് ഷാഫി പറമ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്. ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നം തകർത്തല്ല സംസ്ഥാന സർക്കാർ ചെലവ് ചുരുക്കേണ്ടത്. മന്ത്രിമാരുടെ അനാവശ്യ വിദേശയാത്രയും ധൂർത്തുമാണ് ഒഴിവാക്കേണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ പറഞ്ഞു.

കേരളത്തിലെ യുവാക്കളെ നാടുകടത്താനാണ് സർക്കാരിന്റെ ശ്രമം. ഡിെൈവഫ്‌ഐ റീ രജിസ്റ്റർ ചെയ്യുന്നത് നന്നായിരിക്കും. പിണറായി ഫാൻസ് അസോസിയേഷനായി ഡിെൈവഫ്‌ഐ മാറി. ലക്ഷകണക്കിന് യുവാക്കളുടെ തൊഴിൽ സ്വപ്നം ഇല്ലാതാക്കാനുള്ളതാണ് ഉത്തരവ്.ഈ ഉത്തരവ് പിൻവലിക്കണം.അംഗീകരിക്കാനാകാത്ത ഉത്തരവാണിത്. .യുവതി യുവാവിന് കൊടുത്ത കഷായം പോലെയാണ് സർക്കാരിന്റെ ഉത്തരവ്.മറ്റെല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കമാണിതെന്നും ഷാഫി കുറ്റപ്പെടുത്തി.

നവംബർ 7 ന് തിരുവനന്തപുരത്ത് സംസ്ഥാന തല പ്രക്ഷോഭം നടത്തുമെന്നും ഷാഫി പറഞ്ഞു. പെൻഷൻ പ്രായം ഏകീകരണത്തിൽ കെപിസിസി പ്രസിഡണ്ട് കെ. സുധാകരനും നിലപാട് വ്യക്തമാക്കി.60 വയസ്സ് ഗുണകരമാണ് പക്ഷേ ഇവിടെയൊരു പുതിയ തലമുറയുണ്ട്. അവരെ പരിഗണിക്കണം.കോൺഗ്രസിന് കീഴിലെ സംഘടനകൾക്ക് അഭിപ്രായ വ്യത്യാസമുണ്ടായേക്കാം.എന്നാൽ കോൺഗ്രസിന്റെ
തീരുമാനം യുവാക്കൾക്ക് അവസരം ലഭിക്കണം എന്നാമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP