Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

സ്പ്രിങ്‌ളർ വിവാദം; മുഖ്യമന്ത്രി സത്യത്തിൽ നിന്ന് ഒളിച്ചോടി; കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഉത്തരംമുട്ടി ജനങ്ങളുടെ മുന്നിൽ അപഹാസ്യനാകുന്നതെന്നും മുല്ലപ്പള്ളി

സ്പ്രിങ്‌ളർ വിവാദം; മുഖ്യമന്ത്രി സത്യത്തിൽ നിന്ന്  ഒളിച്ചോടി; കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഉത്തരംമുട്ടി ജനങ്ങളുടെ മുന്നിൽ അപഹാസ്യനാകുന്നതെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളികളുടെ ആരോഗ്യ ഡേറ്റ അമേരിക്കൻ കമ്പിനിക്കു വിറ്റൂതുലച്ച ഇടപാടിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ നിന്ന് ഒളിച്ചോടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഉത്തരംമുട്ടി ജനങ്ങളുടെ മുന്നിൽ അപഹാസ്യനാകുന്നത്. ഈ ഇടപാടിൽ മുഖ്യമന്ത്രിക്കുള്ള പങ്കിനെക്കുറിച്ച് കൂടുതൽ സംശയങ്ങൾ ജനമനസിൽ ഉണ്ടാകുമെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം മുഖ്യമന്ത്രി പത്രസമ്മേളനം നടത്താൻ തിരിച്ചെത്തിയപ്പോൾ ഈ ഇടപാടിനെക്കുറിച്ചുള്ള സമഗ്രമായ വിശദീകരണമാണ് കേരളം പ്രതീക്ഷിച്ചത്. എന്നാൽ ഒരു മണിക്കൂർ നീളുന്ന പത്രസമ്മേളനത്തിൽ 50 മിനിറ്റിലധികവും അദ്ദേഹം പഴയ കാര്യങ്ങൾ ആവർത്തിച്ചു. സ്പ്രിങ്കളർ ഇടപാടിനെക്കുറിച്ചും അതിലെ പുതിയ സംഭവികാസങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ച മുഖ്യമന്ത്രി പഴി മാധ്യമപ്രവർത്തകരുടെ മേൽ ചാരി രക്ഷപ്പെടാനാണ് ശ്രമിച്ചത്. മാധ്യമ സിൻഡിക്കറ്റ് എന്നു വിളിച്ച് പത്രലോകത്തെ വീണ്ടും അപമാനിക്കുകയും ചെയ്തു. പത്രപ്രവർത്തകരുടെ വായ് മൂടിക്കെട്ടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അഴിമതി മൂടിവയ്ക്കാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി പയറ്റിയത്. ഒട്ടകപ്പക്ഷിയെപ്പോലെ മുഖ്യമന്ത്രി തല മണ്ണിൽ പൂഴ്‌ത്തിവച്ചിരിക്കുകയാണ്. പക്ഷേ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നു മുല്ലപ്പള്ളി പറഞ്ഞു

മുതിർന്ന നേതാക്കളെ നിരവധി തവണ അപമാനിക്കാൻ പത്രസമ്മേളനത്തിൽ ദീർഘ സമയം കണ്ടെത്തിയ മുഖ്യമന്ത്രിക്ക് സ്പ്രിങ്കളിന്റെ കാര്യം വിശദീകരിക്കാൻ സമയമില്ലെന്നു പറയുന്നത് തികഞ്ഞ വിരോധാഭാസമാണ്. ജനങ്ങളെ ഭീതിയുടെ മുൾമുനിയിൽ നിർത്തി രക്ഷപ്പെടാൻ ശ്രമിച്ചാൽ അതു കേരളത്തിൽ വിലപ്പോകില്ല. പത്രസമ്മേളനത്തിനു പകരം ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിയായിരിക്കും മുഖ്യമന്ത്രിക്ക് ഇണങ്ങുന്നതെന്ന് മുല്ലപ്പള്ളി പരിഹസച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP