Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ; ഐ എസ് തീവ്രവാദവുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ നടന്നത് 168 അറസ്റ്റുകൾ മാത്രമെന്ന് സർക്കാർ കണക്കുകൾ കാട്ടി ബിബിസി; സിനിമ യൂറോപ്പിൽ പ്രോത്സാഹിപ്പിക്കണമെന്നു ഡച് എംപിയായ ഗീർട് വില്ലേഴ്സും; കേരള സ്റ്റോറിയിലെ വിവാദമായ 32000 എന്ന കണക്കുമായി ബിബിസി ആദ്യ റിപ്പോർട്ട് തയ്യാറാക്കിയത് നവംബറിൽ

കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ; ഐ എസ് തീവ്രവാദവുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ നടന്നത് 168 അറസ്റ്റുകൾ മാത്രമെന്ന് സർക്കാർ കണക്കുകൾ കാട്ടി ബിബിസി; സിനിമ യൂറോപ്പിൽ പ്രോത്സാഹിപ്പിക്കണമെന്നു ഡച് എംപിയായ ഗീർട് വില്ലേഴ്സും; കേരള സ്റ്റോറിയിലെ വിവാദമായ 32000 എന്ന കണക്കുമായി ബിബിസി ആദ്യ റിപ്പോർട്ട് തയ്യാറാക്കിയത് നവംബറിൽ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരള സ്റ്റോറി എന്ന സിനിമ വിവാദത്തീയിൽ നിന്ന് കത്തുകയാണ് . മാധ്യമങ്ങളും സോഷ്യൽ മീഡിയയും ആവശ്യത്തിന് വിവാദത്തിൽ എണ്ണ കോരിയൊഴിച്ചതോടെ സിനിമയേക്കുറിച്ചു കേൾക്കാത്തവർ ആരും ഇല്ലെന്നായി . ജനുവരിയിൽ പുറത്തു വന്ന പത്താൻ സിനിമ വിവാദത്തോടു കിടപിടിക്കുന്ന നിലയിലാണ് കേരള സ്റ്റോറി ഇന്ത്യയിൽ ദേശീയ തലത്തിൽ വരെ വിവാദത്തീയായി പടർന്നത് . പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ അതിൽ പങ്കാളിയാവുകയും ചെയ്തു . സിനിമകളിൽ ഇത്തരം വിവാദം ഉണ്ടാകുന്നതും ഉണ്ടാക്കുന്നതും ബോക്‌സ് ഓഫിസ് കളക്ഷന് വേണ്ടിയാണെന്ന മറുവാദം ശരിവച്ചു കേരള സ്റ്റോറി അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബിൽ എത്തുകയും ചെയ്തു . ഈ വാദം കൂടുതൽ ശരിവയ്ക്കുന്ന ഒരു റിപ്പോർട്ടാണ് കഴിഞ്ഞ നവംബറിൽ തന്നെ ഈ സിനിമയെ സംബന്ധിച്ച് ബിബിസി പുറത്തു വിട്ടിരിക്കുന്നത് , സിനിമ വിവാദത്തിന്റെ ചുവട് പറ്റി രണ്ടു ദിവസം മുൻപ് മറ്റൊരു വാർത്തയും ബിബിസി നൽകിയിട്ടുണ്ട് . ഇപ്പോൾ പതിവായി കേരളത്തിലെ കൊച്ചു കൊച്ചു കാര്യങ്ങൾ പോലും ബിബിസി ഏറ്റെടുക്കുന്നത് തങ്ങളുടെ വാർത്തയ്ക്ക് ലഭിക്കുന്ന റീച് മുന്നിൽ കണ്ടു തന്നെയാണ് .

കേരള സ്റ്റോറി സിനിമയേക്കുറിച്ചും വിവാദത്തെക്കുറിച്ചും ബിബിസി മാത്രമല്ല ഡച് എം പിയായ ഗീർട് വില്ലേഴ്സ് വരെ പ്രതികരണം അറിയിക്കുന്ന നിലയിലാണ് സിനിമ അന്തരാഷ്ട ശ്രദ്ധ നേടുന്നത് . സിനിമക്ക് യൂറോപ്പിൽ വലിയ സ്വാഗതം നൽകണം എന്നാണ് ഡച് എംപി ട്വിറ്ററിൽ കുറിച്ചത് . മുൻപും വംശീയ വിഷയങ്ങളിൽ കാടടച്ചു പ്രസ്താവനകൾ നൽകിയിട്ടുള്ള തീവ്ര പക്ഷക്കാരനാണ് ഇദ്ദേഹം . മാത്രമല്ല ഡച് പാർലിമെന്റിൽ പോലും ഈ സിനിമ പ്രദർശിപ്പിക്കാൻ വേണ്ടിവന്നാൽ താൻ മുൻകൈ എടുക്കും എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു . സിനിമ വിവരിക്കുന്നതിനു സമാനമായ കാര്യങ്ങൾ യൂറോപ്പിലും സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ ഈ സിനിമക്ക് അന്തരാഷ്ട്ര വേദികൾ തന്നെ വേണമെന്നാണ് ഡച് എംപിയുടെ വാദം .

അതേസമയം വിവാദത്തിന്റെ അകംപൊരുൾ തേടി രണ്ടു ദിവസം മുൻപ് റിപ്പോർട്ട് ചെയ്ത ബിബിസി വിവാദത്തിനു പ്രത്യേക കാരണമായ 32000 പേർ ഐ എസിൽ ചേർന്ന് എന്ന ടീസർ പ്രയോഗത്തെ കുറിച്ച് കഴിഞ്ഞ വർഷം നവംബറിൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . എന്നാൽ എന്തുകൊണ്ടോ അന്നത് കാര്യമായ വിവാദമായില്ല . ഒരു പക്ഷെ സിനിമ റിലീസിന് തൊട്ടു മുൻപ് വിവാദം ഉണ്ടായാൽ വിപണി വിജയത്തിന് അത് സഹായിച്ചേക്കും എന്ന ആരുടെയെങ്കിലും കുല്‌സിത ബുദ്ധിയിൽ അനുകൂലികളും എതിർപ്പുകാരും ഒന്നിച്ചു വീണു പോയതാകാനും സാധ്യതയേറെയാണ് . ഇതിനുള്ള തെളിവാണ് പലയിടത്തും സിനിമ അപ്രഖ്യാപിത നിരോധനം നേരിട്ടിട്ടും വൻ വിപണി വിജയം നേടിക്കൊണ്ടിരിക്കുന്നത് . ബിജെപി അനുകൂല ഇന്ത്യൻ സംസ്ഥാനങ്ങൾ ആകട്ടെ സിനിമയെ ആകാവുന്ന വിധത്തിൽ ഒക്കെ പിന്തുണയ്ക്കുകയും ചെയ്യുന്നു . നികുതി ഒഴിവാക്കി നൽകിയാണ് പല സംസ്ഥാനങ്ങളും സിനിമയ്‌ക്കൊപ്പം നില്കുന്നത് . എന്നാൽ കേരളത്തിലും ബംഗാളിലും സിനിമ ശക്തമായ എതിർപ്പും നേരിടുന്നുണ്ട് . ഇപ്പോൾ കഴിഞ്ഞ ദിവസം നടന്ന കർണാടകം നിയമസഭാ ഇലക്ഷൻ മുൻകൂട്ടി കണ്ടാണ് തൊട്ടടുത്ത സംസ്ഥാനമായ കേരളത്തെ ചുറ്റിപ്പറ്റി വിവാദ സിനിമക്ക് റിലീസ് തിയതി നിശാചായിച്ചതു എന്ന നിരീക്ഷണം കൂടി കഴിഞ്ഞ ദിവസത്തെ കേരള സ്റ്റോറി റിപ്പോർട്ടിൽ ബിബിസി ഉയർത്തുന്നുണ്ട് .

സിനിമയിലെ പരാമർശങ്ങൾ നവംബറിൽ തന്നെ പരാതി ആയി മാറിയിരുന്നു എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തത് . ഇക്കാര്യത്തിൽ പൊലീസ് നിയമപരമായ ഉപദേശം തേടിയിരുന്നു എന്നും റിപ്പോർട്ട് വക്തമാക്കുന്നുണ്ട് . എന്നാൽ ആറുമാസം കഴിഞ്ഞു വീണ്ടും അതിന്റെ പേരിൽ തന്നെ വിവാദം ഉണ്ടായതാണ് ശ്രദ്ധേയമാകുന്നത് . മാധ്യമപ്രവർത്തകനായ അരവിന്ദാക്ഷൻ ബി ആർ ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കത്തയച്ച കാര്യവും നവംബർ റിപ്പോർട്ടിൽ ബിബിസി വക്തമാക്കുന്നു . പരാതിയിൽ അംനൗഷണം നടക്കുന്നതായി അന്ന് തിരുവനതപുരം പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ അറിയിച്ച കാര്യവും ബിബിസി റിപ്പോർട്ടിലുണ്ട് . എന്നാൽ ഇക്കാര്യങ്ങൾ അക്കാലത്തു കേരളത്തിലെ മാധ്യങ്ങളിൽ വലിയ ചർച്ച ആയതുമില്ല . വിവാദം കൊടുമ്പിരി കൊണ്ടപ്പോൾ മാത്രമാണ് കേരളത്തിൽ മാധ്യമങ്ങൾ ഈ സിനിമയേക്കുറിച്ചു എഴുതാനും പറയാനും തയാറാകുന്നത് എന്നതും ശ്രദ്ധ നേടിയിരുന്നു . ടീസർ നാലര ലക്ഷത്തോളം ആളുകൾ ആറു ദിവസം കൊണ്ട് കണ്ടു കഴിഞ്ഞപ്പോളാണ് വിശദമായ വാർത്തയുമായി അന്ന് ബിബിസി രംഗത്ത് വന്നത് . തുടർന്ന് നിരവധി വാർത്തകൾ ബിബിസിയുടെ വിവിധ പേജുകളിൽ ആയി ഈ സിനിമയേക്കുറിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട് .

എന്നാൽ ബിബിസി ആദ്യ ടീസറിൽ വിവാദമായ 32000 എന്ന കണക്കിനെ കുറിച്ച് ചോദിച്ചപ്പോൾ സിനിമയുടെ നിർമ്മാണ കമ്പനിയായ സിറ്റി മീഡിയ അറിയിച്ചത് കണക്കുകൾ നിയമ സഭ രേഖകളിൽ നിന്നും എടുത്തതാണ് എന്നായിരുന്നു . വർഷത്തിൽ ശരാശരി 2800 മുതൽ 3200 വരെ യുവതികൾ ഐ എസിലേക്ക് ആകര്ഷിക്കപെടുന്നു എന്ന് മുഖ്യമന്തി ആയിരുന്ന ഉമ്മൻ ചാണ്ടി നിയമസഭയിൽ പറഞ്ഞിട്ടുണ്ട് എന്നാണ് സിറ്റി മീഡിയ ബിബിസിയെ അറിയിച്ചത് . അങ്ങനെ പത്തു വര്ഷം കൊണ്ട് 32000 എന്ന വലിയ കണക്കിലേക്ക് തങ്ങൾ എത്തിച്ചേർന്നു എന്നും വിശദീകരണം നൽകുന്നു . തുടർന്ന് ബിബിസി നടത്തിയ ഫാക്ട് ചെക്കിൽ ഈ കണക്കിന് ആധാരമായ തെളിവുകൾ കണ്ടെത്താനായില്ല എന്നും വിശദമാക്കുന്നുണ്ട് . എന്നാൽ 2012 ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആറു വര്ഷം കൊണ്ട് 2667 വനിതകൾ മുസ്ലിം സമുദായത്തിലേക്ക് മതം മാറ്റപ്പെട്ടതായി പറഞ്ഞിട്ട്ണ്ട് എന്ന് ബിബിസി റിപ്പോർട്ടും പറയുന്നു .

ഒരു പക്ഷെ ആറു വർഷത്തെ കണക്കു ഒരു വര്ഷത്തെയാക്കി വളച്ചൊടിച്ചതോ തെറ്റിദ്ധരിച്ചതോ ആകാമെന്നാണ് ആ റിപ്പോർട്ടിൽ വിശദമാക്കുന്നത് . എന്നാൽ കേരളത്തിൽ അന്നാരും ഈ ബിബിസി റിപ്പോർട്ട് ശ്രദ്ധിച്ചിട്ടില്ല എന്നാണ് ഇപ്പോൾ ഉയർന്ന വിവാദത്തിലൂടെ വക്തമാകുന്നത് . സിനിമാക്കാർ പറഞ്ഞ കണക്കുകൾ ആധികാരികത ഇല്ലാത്തതു ആണെന്ന് വെക്തമായി പറയാമായിരുന്ന മാധ്യമങ്ങൾ ഇതേക്കുറിച്ചു വിശദമായ അംനൗഷണത്തിനു തയ്യാറായില്ല എന്നതാണ് വിവാദം കത്തികയറിയത്തിലൂടെ തെളിയുന്നതും . ഇതോടൊപ്പം 2016 ൽ 21 പേർ ഐ എസിൽ ചേരാൻ സംഘമായി കേരളം വിട്ട കാര്യവും നവംബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ബിബിസി തുടരുന്നുണ്ട് . അതിൽ ഒരു യുവതി കേരളം വിടുമ്പോൾ എട്ടു മാസം ഗർഭിണി ആയിരുന്നു എന്നതും ബിബിസി വാർത്തയിലുണ്ട് .

2021 ൽ താലിബാൻ അഫ്ഗാനിൽ ഭരണത്തിൽ തിരിച്ചു വന്നപ്പോൾ കേന്ദ്ര സർക്കാരിന് ലഭിച്ച കണക്കിൽ നാലു മലയാളി യുവതികൾ അവിടെ ജയിലിൽ കഴിയുന്നതായും വക്തമാക്കിയിട്ടണ്ട് . മാത്രമല്ല 37 കേസുകളിലായി 168 അറെസ്റ്റുകളാണ് ഇതുവരെ നടന്നിട്ടുള്ളത് എന്നും കഴിഞ ദിവസത്തെ ബിബിസി വാർത്തയിൽ പറയുന്നു . . എന്നാൽ മറ്റു കാര്യങ്ങൾ സിനിമയിൽ പെരുപ്പിച്ചു കാണിക്കുക ആയിരുന്നു എന്നാണ് വാർത്തക്ക് വിവരങ്ങൾ നൽകിയ മാധ്യമ പ്രവർത്തകൻ അരവിന്ദാക്ഷനെ ഉദ്ധരിച്ചു ബിബിസി അന്ന് ചൂണ്ടിക്കാട്ടിയത് . മാത്രമല്ല പ്രതിപക്ഷ നേതാവ് വിഡി സതീശനും സിപിഎം നിരയിൽ നിന്നും ജോൺ ബ്രിട്ടാസും സിനിമക്ക് എതിരെ പരാതികളുമായി രംഗത്തുണ്ട് എന്നും പ്രത്യേകം പറയുന്നു . എന്നിട്ടും അക്കാലത്തു കാര്യമായ വിവാദം സിനിമക്ക് എതിരെ ഉയരത്തിരുന്നതും റിലീസ് തിയതി അടുത്തപ്പോൾ വിവാദ കൊടുംകാറ്റ് തന്നെ രൂപപ്പെട്ടതും ആണ് വിവാദത്തിന് പിന്നിലും ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് സംശയിക്കേണ്ടി വരുന്നത് . വിവാദം ആരെ സഹായിച്ചു എന്ന ചോദ്യമാണ് ഇനി ഉയരുന്നതെങ്കിൽ അതിനുള്ള ഉത്തരവും ഇപ്പോൾ വക്തമാണ് .

ഇതോടെ വിവാദം സൃഷ്ടിക്കുന്നവർക്ക് പോലും തങ്ങൾ പറയുന്ന കാര്യങ്ങളുടെ ആന്തരിക സത്തയോടാണോ കൂറ് അഥവാ വിവാദങ്ങളിൽ സ്വന്തം സ്ഥാനം ഉയർത്തി നിർത്തുകയാണോ എന്നും സംശയിക്കപ്പെടണം . മാധ്യമ ശ്രദ്ധ കിട്ടുമ്പോൾ മാത്രം വിവാദത്തിനൊപ്പം നിൽക്കുക എന്ന രീതി കേരള സ്റ്റോറി സിനിമയുടെ കാര്യത്തിലും വക്തമാണ് . അല്ലെങ്കിൽ സിനിമയുടെ ടീസറിൽ പറഞ്ഞ തെറ്റായ കണക്കിനെ കുറിച്ച് ചോദ്യം ചെയ്യാൻ ആറു മാസത്തെ കാത്തിരിപ്പ് എന്തിനു വേണ്ടിയായിരുന്നു ? വിവാദത്തിൽ പക്ഷം പിടിച്ചവരൊക്കെ ഉത്തരം പറയാൻ ബാദ്യസ്ഥരായ ചോദ്യം കൂടിയാണിത് . ബിബിസി വാർത്ത ശ്രദ്ധയിൽ പെട്ടില്ലെങ്കിലും കേരളത്തിലെ പ്രതിപക്ഷ നേതാവു വി ഡി സതീശനും മുൻ നിര സിപിഎം നേതാവുമായ ജോണ് ബ്രിട്ടാസും ഒക്കെ ഉയർത്തുന്ന കാര്യങ്ങളോട് പൊതു സമൂഹത്തിനു അത്രയ്‌ക്കേ പ്രതികരണവും വിശ്വാസ്യതയും ഉള്ളോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു . 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP