Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

അമ്പായത്തോടിൽ വീട്ടിൽ അതിക്രമിച്ചു കയറി മോഷണ ശ്രമത്തിനിടെ വയോധികയെ കൊലപ്പെടുത്താൻ ശ്രമം; ബന്ധുവായ യുവാവിനെതിരെ കേസെടുത്തു

അമ്പായത്തോടിൽ വീട്ടിൽ അതിക്രമിച്ചു കയറി മോഷണ ശ്രമത്തിനിടെ വയോധികയെ കൊലപ്പെടുത്താൻ ശ്രമം; ബന്ധുവായ യുവാവിനെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

കണ്ണൂർ: കൊട്ടിയൂർ അമ്പായത്തോടിൽ മോഷണശ്രമം തടഞ്ഞ വയോധികയെ ബന്ധുവായ യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. അക്രമത്തിനിടയിൽ സാരമായി പരിക്കേറ്റ കൊട്ടിയൂർ അമ്പായത്തോട് കണ്ടപ്പനത്തെ വിജയമ്മയെ (65) കൈക്കും ദേഹത്തും പരുക്കുകളോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവായ രാജുവാണ് കവർച്ചയ്ക്കായി എത്തിയതെന്നാണ് ഇവരുടെ പരാതി.

വ്യാഴാഴ്‌ച്ച രാത്രി ഏഴര മണിയോടെ വീട്ടിലെ വൈദ്യുതി പോയിരുന്നു. സമീപത്തെ ബന്ധുവീടുകളിലെല്ലാം ആസമയം ലൈറ്റുണ്ടായിരുന്നു. അടുത്ത വീട്ടിലെ ബന്ധു വന്ന് നോക്കിയപ്പോൾ മീറ്റർ ബോക്‌സിൽ നിന്ന് ഫ്യൂസ് വയർ ഊരിമാറ്റിയതായി കാണപ്പെട്ടു. കാൾ മറ്റൊരു ഫീസ് കമ്പി കൊണ്ടുവന്ന് കെട്ടിയാണ് വൈദ്യുതിപുനഃസ്ഥാപിച്ചത്. വെള്ളിയാഴ്‌ച്ച പുലർച്ചെമൂന്ന്മണിയോടെ വിജയമ്മ അടുക്കള വാതിൽ ഇളക്കുന്നത് പോലുള്ള ശബ്ദം കേട്ടിരുന്നു. ഇതെന്തെന്ന് നോക്കുന്നതിനായി കിടപ്പുമുറിയിൽ നിന്നും അടുക്കള ഭാഗത്തെത്തിയ തന്നെ മാസ്‌ക് കൊണ്ടുമുഖം മറച്ച് നിന്നിരുന്ന രാജു കഴുത്തിൽ പിടിക്കുകയും മാലപറിച്ചെടുക്കാൻ ശ്രമിക്കയും ചെയ്തുവെന്നാണ് ഇവർ പൊലിസിന് നൽകിയ മൊഴി. പിടിവലിക്കിടെ രാജ്യ പൊട്ടിച്ചെടുത്തതിൽ നിന്ന് മാലയുടെ ഒരു കഷ്ണം തന്റെ കയ്യിൽ കിട്ടിയതായി വിജയമ്മ പറഞ്ഞു.

ഇതോടെ പ്രതി തന്നെ ക്രൂരമായി മർദ്ദിക്കുകയും മുറ്റത്തെ ചെളിയിൽ മുഖം പൂഴ്‌ത്തികൊലപ്പെടുത്താൻ ശ്രമിക്കയും ചെയ്തുവെന്നാണ് ഇവർ പറയുന്നത്. ശ്വാസമില്ലെന്ന് ഉറപ്പ് വരുത്തിയാണ് രാജു തിരിച്ചു പോയത്. അതിനു ശേഷം ബോധം തിരിച്ചു കിട്ടിയ വിജയമ്മ അവശയാണെങ്കിലും സാവധാനത്തിൽ അടുത്ത വീട്ടിൽ ചെന്ന് വിവരം പറയുകയും കേളകം പൊലീസിൽ വിവരമറിയിക്കയുമായിരുന്നു. പൊലീസെത്തിയ ശേഷം അവരുടെ നിർദ്ദേശപ്രകാരമാണ് വിജയമ്മയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. തനിച്ചു താമസിച്ചു വന്നിരുന്ന വിജയമ്മയെ അക്രമിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നതിനാണ് പ്രതിയായ രാജു കവർച്ച ആ സുത്രണം ചെയ്ത തെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP