Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

എം.എസ്.എഫ് പ്രതിഷേധ മാർച്ച്: തലശേരി ബ്രണ്ണൻ സ്‌കുളിൽ അനധികൃത യൂണിഫോം വിൽപ്പന നിർത്തിവെച്ചു

എം.എസ്.എഫ് പ്രതിഷേധ മാർച്ച്: തലശേരി ബ്രണ്ണൻ സ്‌കുളിൽ അനധികൃത യൂണിഫോം വിൽപ്പന നിർത്തിവെച്ചു

അനീഷ് കുമാർ

തലശ്ശേരി : പൊതു വിദ്യാലയങ്ങളിൽ എട്ടാം ക്ലാസ് വരെ യൂണിഫോം സൗജന്യമാണെന്നിരിക്കെ തലശ്ശേരി ബ്രണ്ണൻ സ്‌കൂളിൽ യൂണിഫോം വലിയ വിലയ്ക്ക് വിൽപന നട ത്തുന്നതിനെതിരെയും വിദ്യാർത്ഥികൾ യൂ ണിഫോം ധരിക്കണമെന്ന് നിർബന്ധമില്ല എന്ന സർക്കാർ ഉത്തരവ് നിലനിൽക്കേ വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിപ്പിച്ചു യൂണിഫോം സ്‌കൂളുകളിൽ നിന്നു തന്നെ വാങ്ങിപ്പിക്കുന്നതിനെതിരെ എം.എസ്.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി ബ്രണ്ണൻ സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ഈ വിഷയത്തിൽ തലശ്ശേരി ഡി.ഇ.ഒക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എം.എസ്. എഫ് തലശ്ശേരി നിയോ ജക മണ്ഡലം കമ്മിറ്റി നേരത്തെ നിവേദനം നൽകിയിരുന്നു. മാർച്ചിന് ശേഷം സ്‌കൂൾ അധികൃതരുമായി നടന്ന ചർച്ചയിൽ ഡി. ഇ.ഒ-യുമായി ബന്ധപ്പെട്ട് യൂണിഫോം വിഷ യത്തിൽ ശാശ്വതപരിഹാരം കാണുന്നതു വരെ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥിക ൾക്കുള്ള യൂണിഫോം വിൽപ്പന നിർത്തി വച്ചതായി സ്‌കൂൾ അധികൃതർ അറിയിച്ചു. മാർച്ചിന് ജില്ലാ സെക്രട്ടറി ഷഹബാസ് കായ്യത്ത്,മണ്ഡലം ഭാരവാഹികളായ മുഹമ്മദ് സാഹിദ്, റസ്സൽ പന്നിയന്നൂർ, നിഹാൽ കൈവട്ടം,സഫ്വാൻ മേക്കുന്ന്, ലാസിം ചേറ്റംകുന്ന്, മുൻസിപ്പൽ ഭാരവാഹികളായ മാസിൻ കായ്യത്ത്, റസൽ കണ്ണോത്ത് നേതൃത്വം നൽകി.

വിൽപ്പന തുടരുകയാണെങ്കിൽ മുസ്ലിംലീഗ് സമരം ഏറ്റെടുക്കുമെന്ന് മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ.പി മമ്മു, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് തലായി എന്നിവർ സ്‌കൂൾ അധികൃതരെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP