Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

പണം തിരികെ നൽകാമെന്നു പറഞ്ഞ് കാറിൽ കയറ്റി; ക്ലോറോഫോം മണപ്പിച്ച് ബോധരഹിതനാക്കിയ ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; പാതിരാത്രിയിൽ മൃതദേഹം കുഴിച്ചിട്ടത് ആളൊഴിഞ്ഞ പറമ്പിൽ; ഹരിപ്പാട് പണമിടപാടുകാരനായ വിമുക്ത ഭടനെ മൂവർ സംഘം കൊലപ്പെടുത്തിയത് സിനിമാ കഥയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കി

പണം തിരികെ നൽകാമെന്നു പറഞ്ഞ് കാറിൽ കയറ്റി; ക്ലോറോഫോം മണപ്പിച്ച് ബോധരഹിതനാക്കിയ ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; പാതിരാത്രിയിൽ മൃതദേഹം കുഴിച്ചിട്ടത് ആളൊഴിഞ്ഞ പറമ്പിൽ; ഹരിപ്പാട് പണമിടപാടുകാരനായ വിമുക്ത ഭടനെ മൂവർ സംഘം കൊലപ്പെടുത്തിയത് സിനിമാ കഥയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കി

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ഹരിപ്പാട് സ്വകാര്യ പണമിടപാടുകാരനായ വിമുക്ത ഭടനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടി. ചേപ്പാട് പള്ളിക്കാട് കൊണ്ടരേറ്റ് പടീറ്റതിൽ രാജനാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട കാരണങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പള്ളിപ്പാട് സ്വദേശികളായ വിഷ്ണു, രാജേഷ്, ശ്രീകാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളായ രാജേഷും ശ്രീകാന്തും ചേർന്ന് കൊല്ലപ്പെട്ട രാജനിൽ നിന്നും പത്ത് ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ശ്രീകാന്തിന്റെ മൊബൈൽ ഷോപ്പ് നവീകരണത്തിനും രാജേഷിന്റെ വീട് നിർമ്മാണത്തിനായിരുന്നു പണം. എന്നാൽ പല തവണ രാജൻ പണം തിരിച്ചാവശ്യപ്പെട്ടിട്ടും ഇവർ നൽകിയില്ല. പണം ആവശ്യപ്പെട്ട് നിരന്തരം ഇവരെ സമീപിച്ചപ്പോളാണ് രാജനെ കൊല്ലാൻ പ്രതികൾ തീരുമാനിച്ചത്.

കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ് രാജനെ വിളിച്ചുവരുത്തി കാറിൽ കയറ്റി ക്ലോറോ ഫോം മണപ്പിച്ച് കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. തുടർന്ന് കാറിൽ സൂക്ഷിച്ച മൃതദേഹം രാത്രി ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി കുഴിച്ചു മൂടുകയായിരുന്നു എന്നും ഇവർ പൊലീസിനോട് വ്യക്തമാക്കി.

അതേസമയം,17 ദിവസം പഴക്കമുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചത് രാജനാണെന്ന് ഉറപ്പ് വരുത്താൻ ഡി.എൻ.എ ടെസ്റ്റ് ഉൾപ്പടെയുള്ളവ നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട രാജന്റെ കോൾ ലിസ്റ്റ് പരിശോധിച്ചതും കാറിൽ കയറ്റിക്കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചതുമാണ് പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP