Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

നിറം 2 ഉൾപ്പെടെ അഞ്ചു സിനിമകളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം നേടി തരാമെന്ന് വാഗ്ദാനം; ദോഹയിൽ പലതവണ എത്തി ജോണിയും മകൻ റോൺ ജോണിയും ക്യാൻവാസ് ചെയ്തപ്പോൾ വിശ്വസിച്ചു; 2.75 കോടി വാങ്ങിയിട്ട് പറ്റിച്ചു; കാനഡയിൽ താമസിക്കുന്ന വ്യവസായിയുടെ പരാതിയിൽ ജോണി പിടിയിലായത് ദുബായിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ; മകന് വേണ്ടി തിരച്ചിൽ തുടരുന്നു

നിറം 2 ഉൾപ്പെടെ അഞ്ചു സിനിമകളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം നേടി തരാമെന്ന് വാഗ്ദാനം; ദോഹയിൽ പലതവണ എത്തി ജോണിയും മകൻ റോൺ ജോണിയും ക്യാൻവാസ് ചെയ്തപ്പോൾ വിശ്വസിച്ചു; 2.75 കോടി വാങ്ങിയിട്ട് പറ്റിച്ചു; കാനഡയിൽ താമസിക്കുന്ന വ്യവസായിയുടെ പരാതിയിൽ ജോണി പിടിയിലായത് ദുബായിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ; മകന് വേണ്ടി തിരച്ചിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: പ്രമുഖ സിനിമ നിർമ്മാതാവ് ജോണി സാഗരിഗ അറസ്റ്റിലായത് വഞ്ചനാക്കേസിൽ. സിനിമ നിർമ്മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണു ജോണിയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ പൊലീസ് കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ജോണിയെ പിടികൂടിയത്.

ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ കയറാൻ ഒരുങ്ങുമ്പോഴാണ് ജോണി സാഗരികയെ ഇമിഗ്രേഷൻ വകുപ്പ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് അദ്ദേഹത്തെ കോയമ്പത്തൂർ ക്രൈംബ്രാഞ്ച് അധികൃതർക്ക് കൈമാറി.

കാനഡയിൽ താമസിക്കുന്ന വ്യവസായിയാണ് ദ്വാരക് ഉദയ്കുമാർ. 2.75 കോടിയുടെ പണം തട്ടിപ്പാണ് വിഷയം. 50 ലക്ഷം ജോണി സാഗരിക തിരിച്ചുനൽകിയെങ്കിലും, 2.25 കോടി തിരിച്ചുകൊടുത്തില്ല. ജോണിയുടെ മകൻ റയാൻ ജോൺ തോമസാണ് രണ്ടാം പ്രതി. റയാന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയണ്.

ദ്വാരക് ഉദയകുമാർ എൻആർഐ പോർട്ടൽ വഴി 2023 ഒക്ടോബർ 11നാണ് പരാതി നൽകിയത്. 2016ൽ ഖത്തറിൽ സിനിമാ നിർമ്മാതാവായിരിക്കെയാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർ വഴി ജോണി തന്നെ ബന്ധപ്പെട്ടതെന്നു ദ്വാരക് പരാതിയിൽ പറഞ്ഞു. മലയാള സിനിമയിലേക്കു തിരികെ വരണമെന്നും നിറം2 ഉൾപ്പെടെ 5 ചിത്രങ്ങൾ ചെയ്യണമെന്നുമാണു ജോണി പറഞ്ഞത്. ഇതിന്റെ ഭാഗമായി ജോണിയും മകൻ റോൺ ജോണിയും നിരവധി തവണ ദോഹയിലെത്തി. ഈ സിനിമകളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം നേടിത്തരാമെന്ന് ഇരുവരും പറഞ്ഞതായും ദ്വാരക് ആരോപിച്ചു.

ഫിലിം പ്രൊഡ്യൂസർ ചേംബറിലെയും ഡിസ്ട്രിബ്യൂട്ടർ അസോസിയേഷനിലെയും അംഗമാണു ജോണിയെന്നും പറഞ്ഞിരുന്നു. ഇവരുടെ വാക്കുകൾ വിശ്വസിച്ച് 75 ലക്ഷം രൂപ ബാങ്ക് വഴി അയച്ചു. സിനിമയുടെ പുരോഗതിയെ കുറിച്ച് ചോദിച്ചപ്പോൾ ജോണിയുടെ തിരിച്ചുവരവ് അറിയിക്കുന്ന ഒരു വീഡിയോ അയച്ചു നൽകി. സിനിമ ആരംഭിക്കുന്നുണ്ട് എന്നും അറിയിച്ചു. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചശേഷം 2 കോടി കൂടി വേണമെന്ന് ആവശ്യപ്പെട്ടു. 6 മാസത്തിനകം ആദ്യം മുടക്കിയ തുക തിരികെ നൽകാമെന്ന ഉറപ്പിൽ ഈ പണം നൽകി. എന്നാൽ ഇതിൽ 50 ലക്ഷം മാത്രമാണു തിരിച്ചു നൽകിയത്. ബാക്കി തുക കൊണ്ടു താനറിയാതെ സ്ഥലവും മറ്റും വാങ്ങിയെന്നും ദ്വാരക് പരാതിയിൽ പറയുന്നു.

താണ്ഡവം, ചക്രം, ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്, ഹരിഹരൻപിള്ള ഹാപ്പിയാണ്, മുപ്പതു വെള്ളികാശ്, ബോഡിഗാർഡ് എന്നിവയാണ് നിർമ്മിച്ച ചിത്രങ്ങൾ.വിശ്വനാഥൻ വടുതല സംവിധാനം ചെയ്ത ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിൽ മോഹൻലാൽ, ജ്യോതിർമയി, കൊച്ചിൻ ഹനീഫ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ദിഖ് സംവിധാനം ചെയ്ത 2010ൽ പ്രദർശനത്തിനെത്തിയ ബോഡി ഗാർഡ് എന്ന ചിത്രത്തിൽ നയൻതാര, ദിലീപ്, മിത്ര കുര്യൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2014ൽ പ്രദർശനത്തിനെത്തിയ മുപ്പതു വെള്ളിക്കാശ് എന്ന ചിത്രത്തിൽ ലാലു അലക്സ്, സായി കുമാർ, രാഘവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP