Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

മതത്തിന്റെ പേരിൽ ഡൽഹി രക്തത്തിൽ കുളിക്കുമ്പോൾ സ്‌നേഹത്തിന്റെ സന്ദേശം പകർന്ന് ചാന്ദ് ബാഗ്; ഹിന്ദു യുവതിയുടെ വിവാഹം നടന്നത് മുസ്ലിം യുവാക്കളുടെ സംരക്ഷണയിൽ: നിശ്ചയിച്ച മുഹൂർത്തത്തിൽ താലികെട്ട് നടക്കാൻ വിവാഹത്തിന്റെ നേതൃത്വം ഏറ്റെടുത്ത് അയൽവാസികളായ മുസ്ലിംകൾ

മതത്തിന്റെ പേരിൽ ഡൽഹി രക്തത്തിൽ കുളിക്കുമ്പോൾ സ്‌നേഹത്തിന്റെ സന്ദേശം പകർന്ന് ചാന്ദ് ബാഗ്;  ഹിന്ദു യുവതിയുടെ വിവാഹം നടന്നത് മുസ്ലിം യുവാക്കളുടെ സംരക്ഷണയിൽ: നിശ്ചയിച്ച മുഹൂർത്തത്തിൽ താലികെട്ട് നടക്കാൻ വിവാഹത്തിന്റെ നേതൃത്വം ഏറ്റെടുത്ത് അയൽവാസികളായ മുസ്ലിംകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മതത്തിന്റെ പേരിൽ വൻ വർഗീയ ലഹളയാണ് ഡൽഹിയിൽ നടക്കുന്നത്. ഹിന്ദുക്കളും മുസ്ലിംകളും ചേരി തിരിഞ്ഞ് ആക്രമണം അഴിച്ചു വിടുമ്പോൾ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുകയാണ് ചാന്ദ് ബാഗ്. മുസ്ലിം ഭൂീരിപക്ഷമുള്ള ഇവിടെ മതത്തിന്റെ പേരിൽ പടവെട്ടലില്ല. വർഗീയ വാദികളിൽ നിന്നും തങ്ങളുടെ അയൽവാസികളായ ഹിന്ദു സഹോദരങ്ങളെ രക്ഷിക്കാൻ ഇവിടുത്തെ മുസ്ലിം സഹോദരങ്ങൾ രാപകൽ കാവലുമുണ്ട്. കലാപത്തിനിടയിലും മാനുഷിക മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ചാന്ദ് ബാഗിലെ കാഴ്ചകൾ കണ്മിന് കുളിർമയേകുകയാണ്. അത്തരത്തിൽ ഒന്നായിരുന്ന ഇവിടെ നടന്ന ഹിന്ദു യുവതിയുടെ വിവാഹം.

മുസ്ലിം ഭൂരിപക്ഷമുള്ള ഈ മേഖലയിൽ നടന്ന സാവിത്രി പ്രസാദ് എന്ന യുവതിയുടെ വിവാഹമാണ് സ്‌നേഹത്തിന്റെ നറുദീപം തെളിയിച്ചത്. വിവാഹം നല്ല രീതിയിൽ നടക്കാനും നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ താലി കെട്ട് നടക്കാനും അയൽവാസികളായ മുസ്ലിം സഹോദരങ്ങൾ വിവാഹത്തിന്റെ നേതൃത്വം ഏറ്റെടുക്കുക ആയിരുന്നു. ബുധനാഴ്ചയായിരുന്നു സാവിത്രിയുടെ വിവാഹം. ഡൽഹിയിൽ കലാപങ്ങൾ ഉയരുമ്പോൾ മുസ്ലിം ഭൂരിപക്ഷമുള്ള ഈ മേഖലയിൽ വിവാഹം എങ്ങനെ നടക്കുമെന്ന ആശങ്കയിലായിരുന്നു സാവിത്രിയും കുടുംബവും. എന്നാൽ ഒരു കുടുംബം പോലെ കഴിയുന്ന അയൽവാസികളായ മുസ്ലിം കുടുംബത്തിന്റെ സംരക്ഷണത്തിൽ നിശ്ചയിച്ചദിവസം തന്നെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.

വലിയ ആഘോഷങ്ങളൊന്നുമില്ലാതെ വളരെ ലളിതമായാണ് സാവിത്രിയുടെ വിവാഹം നടന്നത്. വിവാഹം നടന്ന വീടിന് ചുറ്റും മുസ്ലിം സഹോദരങ്ങൾ കാവൽ നിന്നു. വിവാഹദിനത്തിൽ ഏറെ സന്തോഷവും ആഘോഷങ്ങളും ഉണ്ടാകേണ്ടയിടം മരണവീടിന് തുല്യമായി ഇരിക്കുന്നത് ശരിയല്ലെന്ന് തീരുമാനിച്ചാണ് അയൽക്കാരായ മുസ്ലിം കുടുംബങ്ങൾ വിവാഹത്തിന് നേതൃത്വം നൽകിയത്. വധുവിന്റെ ബന്ധുക്കൾക്ക് ആർക്കും വിവാഹത്തിൽ പങ്കെടുക്കാനായില്ലെങ്കിലും അയൽക്കാർ മുന്നിട്ട് നിന്ന് വിവാഹം നടത്തുകയായിരുന്നു.

വധുവിന്റെ വീട്ടിൽ വെച്ച് ചെറിയ ചടങ്ങ് സംഘടിപ്പിച്ചാണ് വിവാഹം നടത്തിയത്. വധുവിന്റെ ബന്ധുക്കൾക്ക് ആർക്കും എത്താനും സാധിച്ചില്ല. വധൂഗൃഹത്തിൽ എത്തിയ വരനെ സ്വീകരിച്ച്, വിവാഹകർമ്മങ്ങളിൽ പങ്കെടുത്ത് വധൂവരന്മാരെ ആശീർവദിച്ചതിന് ശേഷമാണ് അയൽവാസികളായ മുസ്ലിം കുടുംബങ്ങൾ മടങ്ങിയത്. വിവാഹത്തിനിടെ അക്രമങ്ങൾ ഉണ്ടാകാതിരിക്കാനായി മുസ്ലിം യുവാക്കൾ വധൂഗൃഹത്തിന് മുന്നിൽ കാവൽ നിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ ചാന്ദ് ബാഗിലും സമീപപ്രദേശങ്ങളിലുമായി 38 ഓളം പേർ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കുകളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP