Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികൾ വിവരം നൽകിയപ്പോൾ പൊലീസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് ഡോണയുടെ മൃതദേഹം; ഭർത്താവ് ലാൽ കെ. പൗലോസിനെ കാണാനുമില്ല; കാനഡയിൽ മലയാളി യുവതിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം തുടങ്ങി പൊലീസ്

വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികൾ വിവരം നൽകിയപ്പോൾ പൊലീസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് ഡോണയുടെ മൃതദേഹം; ഭർത്താവ് ലാൽ കെ. പൗലോസിനെ കാണാനുമില്ല; കാനഡയിൽ മലയാളി യുവതിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം തുടങ്ങി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: കാനഡയിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശിനിയായ പടിക്കല സാജന്റെയും ഫ്ളോറയുടെയും മകൾ ഡോണ സാജ(34)നെയാണ് കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഡോണയുടെ ഭർത്താവ് ലാൽ കെ. പൗലോസിനെ കാണാതായിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയിൽ കണ്ടത്. ലാൽ കെ. പൗലോസ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗമാണ്. എട്ടുവർഷമായി ഇരുവരും കാനഡയിൽ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നുവർഷമായി ഇവർ വിവാഹിതരായിട്ട്. പതിവില്ലാത്ത വിധത്തിൽ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികൾ വിവരം നൽകിയതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയിൽ കണ്ടത്.

ലാലിനായുള്ള തിരച്ചിൽ നടക്കുന്നുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP