Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസ്; ഹരിയാന സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ; നവജീത് സന്തു കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികളുടെ വാടക തർക്കത്തിൽ ഇടപെട്ട് സംസാരിക്കുമ്പോൾ കുത്തേറ്റ്

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസ്; ഹരിയാന സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ; നവജീത് സന്തു കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികളുടെ വാടക തർക്കത്തിൽ ഇടപെട്ട് സംസാരിക്കുമ്പോൾ കുത്തേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

കാൻബെറ: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഹരിയാന സ്വദേശികളായ സഹോദരങ്ങളാണ് അറസ്റ്റിലായത്. ഹരിയാന സ്വദേശി തന്നെയായ എം.ടെക്ക് വിദ്യാർത്ഥി നവജീത് സന്തുവിനെ (22) കൊന്ന കേസിൽ അഭിജിത് ഗാർട്ടൻ (26), റോബിൻ ഗാർട്ടൻ (27) എന്നിവരാണ് അറസ്റ്റിലായത്.

ന്യൂ സൗത്ത് വെയിൽസ് ഗുൽബേണിൽ വെച്ച് പ്രതികൾ അറസ്റ്റിലായ വിവരം വിക്ടോറിയ പൊലീസാണ് അറിയിച്ചത്. മെയ്‌ അഞ്ചിനാണ് നവജീത് സിങ് സന്തുവിന് കുത്തേറ്റത്. ഇന്ത്യൻ വിദ്യാർത്ഥികളുടെ താമസ വാടക സംബന്ധമായ തർക്കത്തിൽ ഇടപെട്ട് സംസാരിക്കവെയായിരുന്നു ആക്രമണം. നെഞ്ചിലാണ് കുത്തേറ്റത്.

ഒന്നര വർഷം മുമ്പാണ് നവജീത് ഓസ്‌ട്രേലിയയിൽ എത്തിയത്. ഒന്നരയേക്കർ കൃഷി ഭൂമി വിറ്റാണ് കർഷകനായ പിതാവ് നവജീതിനെ ഓസ്‌ട്രേലിയയിൽ അയച്ചിരുന്നത്. ജൂലൈയിൽ അവധിക്ക് നാട്ടിലെത്താനിരിക്കെയാണ് മരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP