Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

കാലവർഷം ആന്തമാനിലെത്തി; 23 വരെ എല്ലാ ജില്ലകളിലും അതിശക്തമോ തീവ്രമോ ആയ മഴയ്ക്ക് സാധ്യത

കാലവർഷം ആന്തമാനിലെത്തി; 23 വരെ എല്ലാ ജില്ലകളിലും അതിശക്തമോ തീവ്രമോ ആയ മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തെക്കു-പടിഞ്ഞാറൻ കാലവർഷ മേഘങ്ങൾ ഞായറാഴ്ച അന്തമാനിലെത്തിയതായി കാലാവസ്ഥാവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ മഴ കൂടുതൽ ശക്തമായി. 23 വരെ എല്ലാ ജില്ലകളിലും അതിശക്തമോ തീവ്രമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 31ന് കാലവർഷം കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്.

തെക്കൻ തമിഴ്‌നാടിനും മധ്യമഹാരാഷ്ട്രയ്ക്കും മുകളിൽ ചക്രവാതച്ചുഴിയുണ്ട്. ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ചയോടെ ന്യൂനമർദം രൂപപ്പെടും. അറബിക്കടലിലും 23-നുശേഷം ന്യൂനമർദത്തിന് സാധ്യതയുണ്ട്.

ചുവപ്പ് മുന്നറിയിപ്പ്

തിങ്കൾ, ചൊവ്വ: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി

ഓറഞ്ച് എങ്കിലും ചുവപ്പ് പ്രതീക്ഷിക്കാം

ബുധൻ: കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി

ഓറഞ്ച് മുന്നറിയിപ്പ്

തിങ്കൾ, ചൊവ്വ: തിരുവനന്തപുരം, കൊല്ലം, എറണാകുളം

ബുധൻ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

വ്യാഴം: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി

മറ്റുജില്ലകളിൽ ഈ ദിവസങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ്. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ 23 വരെ മീൻപിടിത്തം വിലക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP