Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

സിവിൽ സർവീസ് റാങ്ക് ജേതാവ് കാന്തപുരത്തെ സന്ദർശിച്ചു

സിവിൽ സർവീസ് റാങ്ക് ജേതാവ് കാന്തപുരത്തെ സന്ദർശിച്ചു

സ്വന്തം ലേഖകൻ

കാരന്തൂർ: മർകസ് പൂർവ വിദ്യാർത്ഥിയും സിവിൽ സർവീസ് റാങ്ക് ജേതാവുമായ അബ്ദുൽ ഫസൽ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. 507-ാം റാങ്ക് നേടിയ ഫസൽ മർകസ് സെന്റർ ഓഫ് എക്‌സലൻസായ ജാമിഅ മദീനത്തുന്നൂറിലാണ് ഹയർസെക്കണ്ടറി, ബിരുദ പഠനം നടത്തിയത്. അബ്ദുൽ ഫസലിന്റെ നേട്ടത്തിൽ സന്തോഷമറിയിച്ച കാന്തപുരം പരിശീലനകാലത്തും തുടർന്നും മികച്ച പ്രകടനം കാഴ്ചവെക്കാനും ഭാവിയിൽ കൂടുതൽ ഉന്നത നേട്ടങ്ങൾ കരസ്ഥമാക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്നാശംസിച്ചു.

2007-ൽ സ്ഥാപിതമായ മർകസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമിയിലെ പരിശീനവും മർകസ് സാരഥികളുടെ പിന്തുണയും പഠനജീവിതത്തിൽ കരുത്തുപകർന്നിട്ടുണ്ട് എന്ന് അബ്ദുൽ ഫസൽ പറഞ്ഞു. ഡൽഹി ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഫസൽ നിലവിൽ തിരുവനന്തപുരം ഐലേൺ ഐ എ എസ് അക്കാദമിയിൽ അദ്ധ്യാപകനാണ്. പരപ്പനങ്ങാടി പുത്തൻവീട്ടിൽ മുഹമ്മദ് ബാവ-അസ്മാബി ദമ്പതികളുടെ മകനാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP