Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണം ഈ മാസം 31 വരെ നീട്ടി സ്‌പെയ്ൻ; ഷെങ്കൻ ഏരിയയ്ക്ക് പുറത്ത് നിന്ന് വരുന്നവർക്ക് അനാവശ്യ യാത്രകൾക്ക് വിലക്ക്

യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണം ഈ മാസം 31 വരെ നീട്ടി സ്‌പെയ്ൻ; ഷെങ്കൻ ഏരിയയ്ക്ക് പുറത്ത് നിന്ന് വരുന്നവർക്ക് അനാവശ്യ യാത്രകൾക്ക് വിലക്ക്

സ്വന്തം ലേഖകൻ

യൂറോപ്യൻ യൂണിയനും ഷെഞ്ചൻ ഏരിയയ്ക്കും പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾക്കുള്ള നിയന്ത്രണം മെയ് 31 വരെ സ്പെയിൻ നീട്ടി.നിയന്ത്രണങ്ങൾ ഏപ്രിൽ 30 ന് തീരാനിരിക്കെയാണ് നടപടികൾ മെയ് അവസാനം വരെ നീട്ടുമെന്ന് അറിയിച്ചത്.

ഷെഞ്ചൻ ഏരിയയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് - യുകെയിലെയും യുഎസിലെയും ഉൾപ്പെടെ - മെയ് മാസത്തിലുടനീളം കര, വായു, കടൽ വഴി സ്‌പെയിനിലേക്ക് അനിവാര്യമല്ലാത്ത യാത്രകൾ നടത്താൻ കഴിയില്ല.എന്നിരുന്നാലും, കുറഞ്ഞ അണുബാധ നിരക്ക് ഉള്ള ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഓസ്ട്രേലിയ, ന്യൂസിലാന്റ്, റുവാണ്ട, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ചൈന ഹോങ്കോംഗ്, മക്കാവോ എന്നീ പ്രദേശങ്ങളിൽ നിന്നുള്ള യാത്രകൾക്ക് അനുമതി ഉണ്ടാകും.

സ്‌പെയിനിലേക്കുള്ള യാത്ര മറ്റ് രാജ്യങ്ങളുടെ ചട്ടങ്ങൾക്കും വിധേയമാണ്.മെയ് 17 ന് യുകെ സർക്കാർ സ്പെയിനിന്റെ ഏതെല്ലാം ഭാഗങ്ങളാണ് രാജ്യത്തെ ''ഹരിത'' പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പ്രഖ്യാപിക്കുംഇതനുസരിച്ച് ബ്രിട്ടീഷ് ഹോളിഡേ മേക്കർമാർക്ക് യുകെയിലേക്ക് മടങ്ങിവരുമ്പോൾ ക്വാറന്റൈസ് ചെയ്യേണ്ടതില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP