Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

പ്രസവ വാർഡിലെ ഒൻപത് നഴ്‌സുമാർ കൂട്ട ഗർഭിണികൾ! 'കൂട്ടുകാരി ഗർഭിണി'കളുടെ പ്രസവ തീയതി ഏപ്രിൽ മുതൽ ജൂലൈ വരെ; പോർട്ട്‌ലാന്റിലെ മെയിൻ മെഡിക്കൽ സെന്ററിൽ നിന്നും പുറത്ത് വരുന്നത് കൗതുക വാർത്ത; ഗർഭിണികളുടെ കഥ പുറംലോകമറിഞ്ഞത് ആശുപത്രി അധികൃതർ ഫേസ്‌ബുക്കിലൂടെ ചിത്രം പുറത്ത് വിട്ടപ്പോൾ; ഏവർക്കും സുഖപ്രസവമാശംസിച്ച് സോഷ്യൽ മീഡിയ

പ്രസവ വാർഡിലെ ഒൻപത് നഴ്‌സുമാർ കൂട്ട ഗർഭിണികൾ! 'കൂട്ടുകാരി ഗർഭിണി'കളുടെ പ്രസവ തീയതി ഏപ്രിൽ മുതൽ ജൂലൈ വരെ; പോർട്ട്‌ലാന്റിലെ മെയിൻ മെഡിക്കൽ സെന്ററിൽ നിന്നും പുറത്ത് വരുന്നത് കൗതുക വാർത്ത; ഗർഭിണികളുടെ കഥ പുറംലോകമറിഞ്ഞത് ആശുപത്രി അധികൃതർ ഫേസ്‌ബുക്കിലൂടെ ചിത്രം പുറത്ത് വിട്ടപ്പോൾ; ഏവർക്കും സുഖപ്രസവമാശംസിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ഒരേ സമയം ഗർഭം ധരിക്കുന്ന കൂട്ടുകാരികളുടേയും സഹോദരികളുടേയും കഥകൾ നാം കൗതുകത്തോടെ കേട്ടിട്ടുണ്ടെങ്കിലും അതിലും കൗതുകം പകരുന്ന വാർത്തയാണ് ഇപ്പോൾ പോർട്ട്‌ലാന്റിൽ നിന്നും പുറത്ത് വരുന്നത്. ഇവിടെയുള്ള മെയിൻ മെഡിക്കൽ സെന്ററിലെ പ്രസവ വാർഡിലുള്ള ഒൻപ്ത നഴ്‌സുമാരും ഗർഭിണികളാണ്. മിക്കവരും സമാന 'ഗർഭകാല'ത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് കൗതുകം ഇരട്ടിപ്പിക്കുന്ന കാര്യം. നഴ്സുമരിൽ എല്ലാവരുടെയും പ്രസവ തീയതി ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയത്താണ്.

പ്രസവ വാർഡിലെ ഒമ്പതു നഴ്സുമാരും ഗർഭിണികളാണെന്ന് അറിഞ്ഞതോടെ ആശുപത്രി അധികൃതർ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ വാർത്ത പുറത്ത് വിട്ടത്. തങ്ങൾ ഗർഭിണിയാണെന്ന് ഓരോരുത്തരും പറയുമ്പോൾ ഏറെ സന്തോഷത്തോടെയാണ് തങ്ങൾ ആ നിമിഷം ആഘോഷിച്ചത് എന്ന് അവർ ഒമ്പതുപേരും ഒരേസ്വരത്തിൽ പറയുന്നു.

നിറവയറുമായി നിൽക്കുന്ന ഒമ്പതു ഗർഭിണിമാരുടെയും ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചപ്പോൾ ഇത്രയും പേർ ഒരുമിച്ച് പ്രസവത്തിനു പോയാൽ ആശുപത്രിയിൽ ആവശ്യത്തിനു ജീവനക്കാർ ഉണ്ടാകുമോ എന്ന ആശങ്ക പലരും പങ്കുവച്ചു. എന്നാൽ ആരും ആശങ്കപെടേണ്ടന്നും ആ പ്രതിസന്ധിയേ മറികടക്കാൻ തങ്ങളുടെ കൈയിൽ പദ്ധതികളുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഗർഭിണികളായ ഒമ്പതുപേരും തമ്മിൽ നല്ല സഹകരണമാണെന്നും ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ജോലിക്കാര്യത്തിലും ആരോഗ്യകാര്യത്തിലും അവർ പരസ്പരം സഹകരിക്കുന്നുണ്ട് എന്നും അധികൃതർ പറയുന്നു. എന്തായാലും ഒമ്പതു കുഞ്ഞുവാവകൾക്കായുള്ള കാത്തിരിപ്പിലാണ് ഒരു  ആശുപത്രി മുഴുവൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP