Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

കെ സുരേന്ദ്രൻ പിന്തുണച്ചത് കേരളത്തിലെ അമിത് ഷായെ തന്നെ; വിമർശനങ്ങളോട് ഏകാധിപതികൾക്കുള്ള അസഹിഷ്ണുതക്ക് മരുന്ന് കുറിക്കാൻ പി ആർ ഏജൻസിക്ക് കഴിയില്ലെന്നും ഷാഫി പറമ്പിൽ എംഎൽഎ; കെഎം ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ലെന്നും കോൺ​ഗ്രസ് നേതാവ്

കെ സുരേന്ദ്രൻ പിന്തുണച്ചത് കേരളത്തിലെ അമിത് ഷായെ തന്നെ; വിമർശനങ്ങളോട് ഏകാധിപതികൾക്കുള്ള അസഹിഷ്ണുതക്ക് മരുന്ന് കുറിക്കാൻ പി ആർ ഏജൻസിക്ക് കഴിയില്ലെന്നും ഷാഫി പറമ്പിൽ എംഎൽഎ; കെഎം ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ലെന്നും കോൺ​ഗ്രസ് നേതാവ്

മറുനാടൻ ഡെസ്‌ക്‌

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി എംഎൽഎക്കെതിരായ അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് കേസെടുത്ത നടപടിയെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. കൊവിഡ് 19 പ്രതിരോധത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ സർക്കാറിന് പിന്തുണ അറിയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഷാഫി പറമ്പലിന്റെ വിമർശനം.സുരേന്ദ്രന് തെറ്റിയിട്ടില്ല. കേരളത്തിലെ അമിത് ഷായെ തന്നെയാണയാൾ പിന്തുണച്ചത്. കേരളത്തിൽ ഇനി മറ്റൊരു അമിത് ഷാ വേണ്ട. മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ്. കെ എം ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ലെന്നുമായിരുന്നു ഷാഫി പറമ്പിലിന്റെ പോസ്റ്റ്. ആർജ്ജവമുണ്ടെങ്കിൽ സ്പ്രിങ്ക്‌ളറിലും അന്വേഷണം പ്രഖ്യാപിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

ഷാഫി പറമ്പിൽ എംഎൽഎയുടെ പോസ്റ്റിന്റെ പൂർണ രൂപം

സുരേന്ദ്രന് തെറ്റിയിട്ടില്ല..
കേരളത്തിലെ അമിത് ഷായെ തന്നെയാണയാൾ പിന്തുണച്ചത്.
കേരളത്തിൽ ഇനി മറ്റൊരു അമിത് ഷാ വേണ്ട.
മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ്.
ഏകാധിപതികളുടെ വിമർശനങ്ങളോടുള്ള അസഹിഷ്ണുതക്ക് മരുന്ന് പി ആർ ഏജൻസിക്ക് കുറിക്കാൻ കഴിയില്ല. തൽക്കാലത്തേക്ക് മറച്ച് പിടിക്കാനെ കഴിയൂ. അതിനുള്ള ചികിത്സ ജനത്തിന്റെ പക്കലുണ്ട്. പിണറായി വിജയനെ ഞങ്ങളും ഓർമ്മപെടുത്തുന്നു 'ഇത് കേരളമാണ് '.

സ്പ്രിങ്ളറിലും നിശബ്ദത ആഗ്രഹിക്കുന്നുണ്ടെന്നറിയാം. അത് ഈ വേട്ടയാടലുകൾ കൊണ്ട് ഒന്നും നടക്കില്ല. ആർജ്ജവത്തിന്റെ ഒരംശം ഉണ്ടെങ്കിൽ സ്പ്രിങ്ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം.
വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷത ബാക്കിയുണ്ടോ എന്ന് ഒന്ന് കാണട്ടെ.

കെഎം ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP