Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

'നോ നോ ഇവിടെ വച്ച് വേണ്ടാ'; ചോദ്യവുമായി വളഞ്ഞ മാധ്യമപ്രവർത്തകരിൽ നിന്നും നൈസായി ഒഴിഞ്ഞ് മോഹൻലാൽ; ലോക്‌സഭാ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യമുയർന്നത് കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷ പരിപാടിക്കിടെ; ലാലേട്ടൻ മത്സരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ഫാൻസ് അസോസിയേഷൻ

'നോ നോ ഇവിടെ വച്ച് വേണ്ടാ'; ചോദ്യവുമായി വളഞ്ഞ മാധ്യമപ്രവർത്തകരിൽ നിന്നും നൈസായി ഒഴിഞ്ഞ് മോഹൻലാൽ; ലോക്‌സഭാ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യമുയർന്നത് കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷ പരിപാടിക്കിടെ; ലാലേട്ടൻ മത്സരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ഫാൻസ് അസോസിയേഷൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യവുമായി വളഞ്ഞ മാധ്യമപ്രവർത്തകർക്കിടയിൽ നിന്നും ഒഴിഞ്ഞുമാറി നടൻ മോഹൻലാൽ. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ വിജയാഘോഷ പരിപാടിക്ക് താരം വന്നപ്പോഴായിരുന്നു ചോദ്യവുമായി മാധ്യമപ്രവർത്തകരെത്തിയത്. ചടങ്ങിൽ പങ്കെടുക്കാൻ ഹോട്ടലിലെത്തിയ ലാലിനോട് ചോദ്യവുമായി ഇവരെത്തിയപ്പോൾ  'നോ നോ ഇവിടെ വച്ച് വേണ്ട' എന്നാണ് ലാൽ പ്രതികരിച്ചത്. അത്രയും പറഞ്ഞ ശേഷം ലാൽ നടന്നു പോവുകയായിരുന്നു.

താനിപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നില്ലെന്ന് ലാൽ പറയുമ്പോഴും ബിജെപിയുടെ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ അദ്ദേഹത്തിന്റെ പേര് സജീവമാണ്. എന്നാൽ മോഹൻലാൽ മത്സര രംഗത്തിറങ്ങിയാൽ എതിർക്കുമെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും ഫാൻസ് അസോസിയേഷൻ പറഞ്ഞിരുന്നു. മത്സരിക്കാൻ മോഹൻലാൽ തയാറാകില്ലെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നായിരുന്നു അസോസിയേഷൻ പ്രവർത്തകർ അറിയിച്ചത്.

മോഹൻലാൽ, സുരേഷ്ഗോപി, ശശികുമാര വർമ എന്നിവരുടെ പേരുകൾ സാധ്യതാ സ്ഥാനാർത്ഥി പട്ടികയായി ആർ.എസ്.എസ് ബിജെപി നേതൃത്വത്തിന് സമർപ്പിച്ചതായ റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP