Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

ഫഹദിന്റെ 'ഓടും കുതിര ചാടും കുതിര'; ആദ്യ ക്ലാപ്പ് അടിച്ച് അൽത്താഫിന്റെ ഭാര്യ; സിനിമയിൽ നായികയായി കല്യാണി പ്രിയദർശൻ

ഫഹദിന്റെ 'ഓടും കുതിര ചാടും കുതിര'; ആദ്യ ക്ലാപ്പ് അടിച്ച് അൽത്താഫിന്റെ ഭാര്യ; സിനിമയിൽ നായികയായി കല്യാണി പ്രിയദർശൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ആവേശത്തിന് ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. അൽത്താഫ് സലീമാണ് സിനിമയുടെ സംവിധായകൻ. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. 'ഓടും കുതിര ചാടും കുതിര' എന്നു പേരിട്ടിരിക്കുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്നു.

അൽത്താഫിന്റെ ഭാര്യ ശ്രുതി ശിഖാമണിയാണ് ആദ്യ ക്ലാപ്പ് അടിച്ചത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. ഫഹദും കല്യാണിയും ഇതാദ്യമായാണ് ഒരുമിക്കുന്നത്. രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്,ലാൽ, രഞ്ജി പണിക്കർ,റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ,നന്ദു, അനുരാജ്, ഇടവേള ബാബു, ധ്യാൻ ശ്രീനിവാസൻ,ലാൽ, രഞ്ജി പണിക്കർ, റാഫി, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാർ, ശ്രീകാന്ത് വെട്ടിയാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ജിന്റോ ജോർജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വർഗീസും എഡിറ്റിങ് അഭിനവ് സുന്ദർ നായ്ക്കും കൈകാര്യം ചെയ്യുന്നു . സെൻട്രൽ പിക്‌ച്ചേഴ്‌സ് ചിത്രം തിയറ്ററിൽ എത്തിക്കും

'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന നിവിൻ പോളി ചിത്രത്തിനു ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. 'ആവേശം' എന്ന സൂപ്പർഹിറ്റിനുശേഷം ഫഹദിന്റേതായി റിലീസിനെത്തുന്ന അടുത്ത മലയാള സിനിമ കൂടിയാകും ഇത്. പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട്-നിക്‌സൺ ജോർജ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP