Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

തീപ്പൊരി പ്രണയവുമായി സുരേശനും സുമലതയും; മെയ് പതിനാറിന് ചിത്രം തീയറ്ററുകളിൽ എത്തും

തീപ്പൊരി പ്രണയവുമായി സുരേശനും സുമലതയും; മെയ് പതിനാറിന് ചിത്രം തീയറ്ററുകളിൽ എത്തും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രമായ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തീയറ്ററുകളിലേക്ക്. മെയ് മാസം 16നാണ് സിനിമ തീയറ്ററുകളിൽ എത്തുക. മുഴുനീള ഹാസ്യ ചിത്രമാണ് ഇത്. ചിരിക്കാനും ചിന്തിക്കാനം ധാരാളം വിഭവങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു ആ പ്രതീഷകൾ നില നിർത്തിയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

രാജേഷ് മാധവനും 'ചിത്രാ നായരുമാണ് സുരേശന്നയും സുമലതയേയും അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്റെ പ്രശസ്തമായ കൊഴുമ്മൽ രാജീവന വീണ്ടും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. സുധീഷ്, ശരത് രവി, പി.പി.കുഞ്ഞികൃഷ്ണൻ മാഷ്,ബാബു അന്നൂർ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം പരിശീലനം നൽകി തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു.

''ഗാനങ്ങൾ വൈശാഖ് സുഗുണൻ, സംഗീതം. ഡോൺ വിൻസന്റ് ,'ഛായാഗ്രഹണം സബിൻ ഊരാളു കണ്ടി. എഡിറ്റിങ് ആകാശ്' തോമസ് ക്രിയേറ്റീവ് ഡയറക്ടർ -സുരേഷ് ഗോപിനാഥ്. കലാസംവിധാനം -ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂർ. സിൽവർ ബെസ്റ്റുഡിയോസ് സിൽവർ ബ്രോമൈഡ് പിക്‌ച്ചേർസ് എന്നീ ബാനറുകളിൽ ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് പതിനാറിന് ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP