Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

സുചിത്രയുടെ മാതാപിതാക്കൾ ആത്മഹത്യ ചെയ്തിരുന്നു; അവർക്ക് അടിയന്തിര മാനസിക സഹായം ആവശ്യമാണ്; നടന്മാരെയും നടിമാരെയും ശപിച്ചുകൊണ്ട് തൃപ്തിപ്പെടുന്നത് ആരാണെന്ന് എനിക്കറിയില്ല; തുറന്നു പറഞ്ഞ് കസ്തൂരി  

സുചിത്രയുടെ മാതാപിതാക്കൾ ആത്മഹത്യ ചെയ്തിരുന്നു; അവർക്ക് അടിയന്തിര മാനസിക സഹായം ആവശ്യമാണ്; നടന്മാരെയും നടിമാരെയും ശപിച്ചുകൊണ്ട് തൃപ്തിപ്പെടുന്നത് ആരാണെന്ന് എനിക്കറിയില്ല; തുറന്നു പറഞ്ഞ് കസ്തൂരി   

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: വിവാദ പരാമർശങ്ങൾ കൊണ്ട് വാർത്തകളിൽ നിറയുകയാണ് തെന്നിന്ത്യൻ നടി സുചിത്ര. 2005 ൽ നടൻ കാർത്തിക് കുമാറിനെ വിവാഹം കഴിച്ചിരുന്നു ഇവർ. 12 വർഷം ഒരുമിച്ച് ജീവിച്ചു. ഇതിനിടയിലാണ് സുചി ലീക്ക്സ് പ്രശ്നം ഉണ്ടാവുന്നത്. വൈകാതെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു.

2017-ൽ സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് തമിഴ് സിനിമയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. എന്നാൽ സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവർ വലിയ മാനസിക സംഘർഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി മുൻ ഭർത്താവ് കാർത്തിക് കുമാർ രംഗത്ത് വന്നുവെങ്കിലും വിവാദപ്രസ്താവനകളുമായി സുചിത്ര അഭിമുഖങ്ങളിൽ വന്നു.

ഏഴ് വർഷങ്ങൾക്ക് ശേഷം സുചിത്ര പുതിയ അഭിമുഖങ്ങളിൽ പങ്കെടുക്കുകയാണിപ്പോൾ. നടന്മാരായ ധനുഷ്, കമൽ ഹാസൻ, നടി തൃഷ, തുടങ്ങി തമിഴിളെ മറ്റ് നിരവധി താരങ്ങളെ കുറിച്ചും വിവാദ പരാമർശങ്ങൾ നടത്തി മാധ്യമങ്ങളിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്.
ഗായികയുടെ വെളിപ്പെടുത്തലുകൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടതോടെ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി നടി കസ്തൂരിയും എത്തിയിരിക്കുകയാണ്. ശരിക്കും പ്രശ്നങ്ങളുള്ളത് സുചിത്രയ്ക്കാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ സുചിത്ര നടത്തിയ ആരോപണങ്ങൾക്ക് മറുപടി പറയവേ നിലവിൽ സുചിത്രയ്ക്ക് വൈദ്യസഹായമോ മാനസിക സഹായമോ ആവശ്യമാണെന്നും അങ്ങനെ പറയാനുണ്ടായ കാരണമെന്താണെന്നും കസ്തൂരി പറയുന്നു.

''ഇക്കാര്യങ്ങൾ സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. ഞാൻ ഒരിക്കലും സുചിത്രയുടെ അഭിമുഖം കണ്ടിരുന്നില്ല. എന്നാൽ പലരും എന്നോട് അതിനെക്കുറിച്ച് ചോദിച്ചതുകൊണ്ടാണ് ഞാൻ അഭിമുഖം കണ്ടത്...മറ്റുള്ളവർക്കെതിരായ അവളുടെ ആരോപണങ്ങൾക്കപ്പുറം, തകർന്നൊരു ആത്മാവ് സഹായത്തിനായി നിലവിളിക്കുന്നതാണ് ഞാൻ കേൾക്കുന്നത്. സുചിത്രയ്ക്ക് അടിയന്തിര സഹായം ആവശ്യമാണ്. അവൾക്ക് ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അല്ലെങ്കിൽ മാനസിക സഹായം ആവശ്യമാണ്. ആവലാതികൾ തുറന്നുപറയാൻ പറ്റിയ ആളെ കിട്ടിയില്ല, അതുകൊണ്ട് തന്നെ ഞാൻ അവരെ മാനസിക രോഗി എന്ന് വിളിക്കില്ല...

സങ്കടങ്ങൾ തുറന്ന് പറയാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സാധാരണ ജീവിതത്തിലേക്കുള്ള വഴി കാണിക്കാനും അവൾക്ക് പങ്കാളിയില്ല. ഇതാണ് മാധ്യമങ്ങളോട് സംസാരിക്കാൻ കാരണം. സുചിത്രയ്ക്ക് ബെയിൽവാനോട് പകയുണ്ടെങ്കിൽ അയാൾക്കെതിരെ കോടതിയിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകണമായിരുന്നു.

പക്ഷേ ക്യാമറയ്ക്ക് മുന്നിൽ ഇരുന്നു നടന്മാരെയും നടിമാരെയും ശപിച്ചുകൊണ്ട് തൃപ്തിപ്പെടുന്നത് ആരാണെന്ന് എനിക്കറിയില്ല. മാത്രമല്ല കാർത്തിക് കുമാറിനെ സുചിത്ര വിവാഹം കഴിക്കുമ്പോൾ, സുചിത്രയ്ക്ക് അമ്മയോ അച്ഛനോ ഇല്ലായിരുന്നു. അവളുടെ മാതാപിതാക്കൾ ഇരുവരും ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷമാണ് ഗായികയുടെ കുടുംബം പലതരം പ്രശ്‌നത്തിലൂടെ കടന്ന് പോയത്. ഈ പ്രശ്‌നങ്ങളെ നേരിടാൻ കഴിയാതെ സ്വന്തം ജീവൻ എടുക്കുന്ന ഘട്ടത്തിലേക്ക് വരെ സുചിത്ര പോയിരുന്നു. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനും വഴികാട്ടാനും സുചിത്രയ്ക്ക് യോഗ്യനായ ആളില്ല...'' കസ്തൂരി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP