Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

റോഡ് പുനരുദ്ധാരണം: തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകൾക്കായി 40 ലക്ഷം അനുവദിച്ചു; ലൈഫ് പദ്ധതി ജീവിത നിലവാരം ഉയർത്തുമെന്ന് മാണി സി കാപ്പൻ

റോഡ് പുനരുദ്ധാരണം: തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകൾക്കായി 40 ലക്ഷം അനുവദിച്ചു; ലൈഫ് പദ്ധതി ജീവിത നിലവാരം ഉയർത്തുമെന്ന് മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലെ റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽപ്പെടുത്തി 40 ലക്ഷം രൂപ സർക്കാർ അനുവദിച്ചതായി മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു.

തലനാട് പഞ്ചായത്തിലെ മേലടുക്കം - പഴുക്കാകാനം റോഡ് ( 4 ലക്ഷം), തീക്കോയി അടുക്കം ചാമപ്പാറ വെള്ളാനി റോഡ് ( 6 ലക്ഷം), മറവിക്കല്ല് - ഞായർകുളം റോഡ് (6 ലക്ഷം), മൂന്നിലവ് പഞ്ചായത്തിലെ മങ്കൊമ്പ് സ്‌കൂൾ അഞ്ച് കുടിയാർ റോഡ് ( 6 ലക്ഷം), മൂന്നിലവ് ഗവൺമെന്റ് ആശുപത്രിക്ക് സമീപം ഇടുക്കിക്കുന്ന് റോഡ് (5 ലക്ഷം), മേലുകാവ് പഞ്ചായത്തിലെ പാണ്ടിയന്മാവ് ചിരട്ടയോലി റോഡ് ( 5 ലക്ഷം), വില്ലേജ് വെള്ളിലാതൊട്ടി റോഡ് (5 ലക്ഷം), വടക്കൻ മേട് റോഡ് (3 ലക്ഷം) എന്നിങ്ങനെയാണ് നാൽപ്പത് ലക്ഷം രൂപ അനുവദിച്ചിരിക്കുന്നതെന്ന് മാണി സി കാപ്പൻ പറഞ്ഞു.

ഗുണഭോക്താക്കളുടെ ജീവിതനിലവാരം ഉയർത്താനാണ് ലൈഫ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. പാലാ നഗരസഭയിൽ നടപ്പാക്കുന്ന ലൈഫ് - പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനിസിപ്പൽ ചെയർപേഴ്‌സൺ മേരി ഡൊമിനിക് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോർജ്കുട്ടി ചെറുവള്ളിൽ, പ്രതിപക്ഷ നേതാവ് റോയി ഫ്രാൻസീസ്, ഹെൽത്ത് സൂപ്പർവൈസർ എം പി മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP