Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202423Thursday

ഫ്രറ്റേണിറ്റി മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം പാലക്കാട് നിർവ്വഹിച്ചു

ഫ്രറ്റേണിറ്റി മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം പാലക്കാട് നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

പാലക്കാട്: 'അലകളായ് ഉയരട്ടെ സാഹോദര്യം' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് കാമ്പയിന്റെ ജില്ല തല ഉദ്ഘാടനം ഗവ.വിക്ടോറിയ കോളേജിൽ നടന്നു.സംസ്ഥാന കമ്മിറ്റിയംഗം കെ.എം സാബിർ അഹ്‌സൻ ആദ്യ വർഷ വിദ്യാർത്ഥിനി ഷബ്‌നം.പി.നസീറിന് മെമ്പർഷിപ് കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ചു.

കാമ്പസുകളെ ഏകാധിപത്യവത്ക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും രാജ്യത്ത് മുഴുമേഖലകളിലും നിലനിൽക്കുന്ന വിവേചനങ്ങൾക്കെതിരെയും ജനാധിപത്യത്തിന്റെയും സാമൂഹ്യ നീതിയുടെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയമാണ് ഫ്രറ്റേണിറ്റി പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.കെ.എം സാബിർ അഹ്‌സൻ പതാക ഉയർത്തി.

ജില്ല വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം അധ്യക്ഷത വഹിച്ചു. സി.എം റഫീഅ, സമദ് പുതുപ്പള്ളി തെരുവ്, ത്വാഹ എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് പ്രസിഡന്റ് ഫർഹാൻ സ്വാഗതവും സെക്രട്ടി നഹ് ല നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP