Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം:സമുദ്ര ജൈവവൈവിധ്യം വിലയിരുത്താൻ സിഎംഎഫ്ആർഐ ഏകദിന സർവേ നടത്തി

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം:സമുദ്ര ജൈവവൈവിധ്യം വിലയിരുത്താൻ സിഎംഎഫ്ആർഐ ഏകദിന സർവേ നടത്തി

സ്വന്തം ലേഖകൻ

കൊച്ചി: അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി, കേരളത്തിലെ സമുദ്രജൈവവൈവിധ്യത്തെ മനസ്സിലാക്കാൻ ഏകദിന പഠന സർവേ നടത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).

സിഎംഎഫ്ആർഐയിലെ മറൈൻ ബയോഡൈവേഴ്‌സിറ്റി ആൻഡ് എൻവയൺമെന്റ് മാനേജ്‌മെന്റ് ഡിവിഷനിലെ 55 പേരടങ്ങുന്ന വിദഗ്ധരുടെ വിവിധ സംഘങ്ങളാണ് ഒരേ സമയം രാവിലെ അഞ്ച് മുതൽ ഉച്ചക്ക് 12 വരെ കാസർകോട് മുതൽ വിഴിഞ്ഞം വരെയുള്ള 26 ഹാർബറുകളിൽ മത്സ്യ-ചെമ്മീൻ-ഞണ്ട്-കക്കവർഗയിനങ്ങളുടെ വിശദമായ അവലോകനം നടത്തിയത്. പ്രാഥമിക വിലയിരുത്തലിൽ, വിവിധ ഹാർബറുകളിൽ നിന്നായി മൊത്തം 468 ഇനം മീനുകളെ പിടിച്ചതായി ഗവേഷകർ കണ്ടെത്തി. കേരളത്തോട് ചേർന്ന സമുദ്രഭാഗങ്ങളിൽ വസിക്കുന്ന മത്സ്യയിനങ്ങളുടെ വൈവിധ്യമാണ് ഇത് കാണിക്കുന്നത്.

അയല, മത്തി, കൊഴുവ, ചെമ്മീൻ, കൂന്തൽ തുടങ്ങിയ മീനുകളുമാണ് പിടിച്ചവയിൽ ഏറ്റവും കൂടുതലുള്ളത്. ആഴക്കടൽ മത്സ്യങ്ങളായ വിവിധയിനം സ്രാവുകളും മറ്റ് അടിത്തട്ട് മത്സ്യയിനങ്ങളും പിടിച്ചെടുത്തത് സർവേയിൽ കണ്ടെത്തി. മാത്രമല്ല, മുമ്പ് രേഖപ്പെടുത്താത്ത, ഏഴ് ഇനം പുതിയ മീനുകളെ ഒരു ദിവസത്തെ പഠനസർവേയിൽ ഗവേഷകർക്ക് കണ്ടെത്താനായി. കൂടുതൽ പഠനം ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്ന് ഗവേഷകർ പറയുന്നു.

സമുദ്രവിഭവങ്ങൾ ഭാവിതലമുറക്കായി സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര പരിപാലന രീതികൾക്ക് ഏറെ പ്രയോജനകരമാണ് സർവയിലെ കണ്ടെത്തലുകളെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ സമുദ്ര ജൈവവൈവിധ്യത്തെ കുറിച്ചുള്ള പഠനത്തിന് വലിയ മുതൽക്കൂട്ടാകുന്നതാണ് ഈ സർവേ. സമുദ്രജീവികളുടെ ലഭ്യതയും സമൃദ്ധിയും മനസ്സിലാക്കാൻ ഇത് ഉപകരിക്കും.

സിഎംഎഫ്ആർഐയിലെ മറൈൻ ബയോഡൈവേഴ്‌സിറ്റി ആൻഡ് എൻവയൺമെന്റ് മാനേജ്‌മെന്റ് ഡിവിഷനിലെ ശാസ്ത്രജ്ഞർ, സാങ്കേതിക ഉദ്യോഗസ്ഥർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരടങ്ങുന്നതാണ് സർവേ സംഘം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP