Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202427Monday

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾക്ക് തുടക്കമിട്ട് ഡെമോക്രാറ്റിക് പാർട്ടി; രാഷ്ട്രീയ ലാഭത്തിനായി വിദേശനയത്തെ ചൂഷണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധം; നീക്കം 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്നെ സഹായിക്കുമെന്ന് ട്രംപ്

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾക്ക് തുടക്കമിട്ട് ഡെമോക്രാറ്റിക് പാർട്ടി; രാഷ്ട്രീയ ലാഭത്തിനായി വിദേശനയത്തെ ചൂഷണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധം; നീക്കം 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്നെ സഹായിക്കുമെന്ന് ട്രംപ്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾക്ക് തുടക്കമിട്ട് ഡെമോക്രറ്റിക് പാർട്ടി അംഗങ്ങൾ. മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഉക്രൈൻ പ്രസിഡന്റ് വോലോഡിമർ സെലൻസ്‌കിയോട് പറഞ്ഞുവെന്നാണ് ആരോപണം. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രറ്റിക് സ്ഥാനാർത്ഥികളിലൊരാളാണ് ജോ ബൈഡൻ. ട്രംപ് ഭരണഘടനാവിരുദ്ധമായി പ്രവർത്തിച്ചെന്നും ഇംപീച്ച്‌മെന്റ് നടപടികൾക്ക് തുടക്കമിടുകയാണെന്നും ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് സ്പീക്കറും മുതിർന്ന ഡെമോക്രാറ്റ് നേതാവുമായ നാൻസി പെളോസി പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂലൈയിൽ ട്രംപ് സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം പലവട്ടം സെലൻസ്‌കിയെ ട്രംപ് ഫോണിൽ വിളിച്ച് ജോ ബൈഡനും ഹണ്ടർ ബൈഡനും എതിരെ നീങ്ങാൻ സമ്മർദ്ദം ചെലുത്തിയെന്ന ഗുരുതരമായ ആരോപണം പുറത്ത് വന്നിരുന്നു.

സ്വന്തം രാഷ്ട്രീയ ലാഭത്തിനായി വിദേശനയത്തെ ചൂഷണം ചെയ്യുന്നതും രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ മറ്റൊരു രാജ്യത്തെ ഇടപെടുത്തുന്നതും ഭരണഘടനാ ലംഘനവും ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും ഡെമോക്രറ്റുകൾ പറഞ്ഞു. ഇംപീച്ച് നടപടിയോട് പ്രതികരിച്ച ട്രംപ് തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ചു. പുതിയ നീക്കം തന്റെ യുൻ സന്ദർശനം താറുമാറാക്കാനുള്ള ശ്രമമാണെന്നും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്നെ അത് സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. അതേസമയം, 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇംപീച്ച്‌മെന്റ് നീക്കം ട്രംപിന് തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ന്യൂയോർക്ക് മുൻ മേയർ റൂഡി ജിയൂലിയാനിയെ ഉപയോഗിച്ചും ട്രംപ് യുക്രൈനോട് അന്വേഷണ സാധ്യതകളെക്കുറിച്ച് ആരാഞ്ഞിരുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു. ജിയൂലിയാനിയുമായി സഹകരിക്കണം എന്ന് ട്രംപ് സെലൻസ്‌കിയോട് എട്ട് തവണ ഫോണിൽ ആവശ്യപ്പട്ടതായാണ് പുറത്തുവന്ന വിവരം. രഹസ്യാന്വേഷണ വിഭാഗം ഇൻസ്‌പെക്ടർ ജനറലായ മൈക്കൽ അറ്റ്കിൻസണിന് ലഭിച്ച പരാതി അദ്ദേഹം ഇന്റലിജൻസ് കമ്മിറ്റിക്ക് കൈമാറിയതോടെ ട്രംപിനെതിരായ പടനീക്കം ഡെമോക്രാറ്റുകൾ തുടങ്ങിവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP