Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

ഡെൻവർ ഇന്റർനാഷണൽ വിമാനത്താവളം ; 700 വിമാന സർവ്വീസുകൾ റദ്ദാക്കി

ഡെൻവർ ഇന്റർനാഷണൽ വിമാനത്താവളം ; 700 വിമാന സർവ്വീസുകൾ റദ്ദാക്കി

പി.പി. ചെറിയാൻ

കൊളറാഡൊ ദ: ഏപ്രിൽ 10 ബുധനാഴ്ച രാവിലെ മുതൽ ആരംഭിച്ച കനത്ത ഹിമപാതവും കാറ്റും ഡെൻവർ വിമാനതാവളത്തിൽ നിന്നും പറന്നുയരേണ്ടതും ഇറങ്ങേണ്ടതുമായ എഴുനൂറിൽ പരം വിമാന സർവ്വീസുകൾ റദ്ദാക്കേണ്ടി വന്നുവെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.

സൗത്ത് വെസ്റ്റ്, യുനൈറ്റഡ് എയർലൈൻസ് എന്നീ പ്രധാന സർവീസുകളെയാണ് കാലാവസ്ഥ പ്രതികൂലമായി ബാധിച്ചത്. പ്രാദേശിക വിമാന സർവ്വീസുകളും റദ്ദാക്കേണ്ടി വന്നിട്ടുണ്ട്

യാത്ര മുടങ്ങിയതോടെ വിമാനതാവളം യാത്രക്കാരെകൊണ്ടു നിറഞ്ഞു. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിനും പുതിയതായി ബുക്ക് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. താമസ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് 6.45 ന് അടുത്ത ദിവസം (വ്യാഴാഴ്ച) ഡെൻവറിൽ നിന്നും പുറപ്പെടുന്ന നിരവധി സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ടെന്നും യാത്രക്കാർ വീട്ടിൽ നിന്നും പുറപ്പെടുന്നതിന് മുമ്പ് എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ടു വിമാനം പുറപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

റോഡ് മാർഗം യാത്ര ചെയ്യുന്നവർക്കും കൊളറാഡൊ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. റോഡിൽ വാഹനം ഇറക്കുന്നതിന് അപകടം ക്ഷണിച്ചു വരുത്തുമെന്നും ഇവർ അറിയിച്ചു. ആറ് ഇഞ്ചു വരെ സ്നോ എൽപാസൊ കൗണ്ടിയിൽ പ്രതിക്ഷിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP