Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

വിവാദം അവസാനിക്കാതെ മലയാള സിനിമ; തീയറ്ററുകൽ എ.സി അല്ലെങ്കിൽ സിനിമ നൽകില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും; പ്രതിഷേധിച്ച് തീയറ്റർ ഉടമകൾ; കളമൊരുങ്ങുന്നത് മറ്റൊരു സമരത്തിന്

വിവാദം അവസാനിക്കാതെ മലയാള സിനിമ; തീയറ്ററുകൽ എ.സി അല്ലെങ്കിൽ സിനിമ നൽകില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും; പ്രതിഷേധിച്ച് തീയറ്റർ ഉടമകൾ; കളമൊരുങ്ങുന്നത് മറ്റൊരു സമരത്തിന്

തിരുവനന്തപുരം: മലയാളം സിനിമയിലെ തർക്കങ്ങൾ വീണ്ടും തുടരുന്നു. എ സി അല്ലാത്ത തീയറ്ററുകൾക്ക് സിനിമ അനുവദിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പുതിയ പ്രതിസന്ധിയായി മാറുന്നത്. എയർ കണ്ടീഷനെച്ചൊല്ലി നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും തമ്മിൽ തർക്കം. എ.സി. ഇല്ലാത്ത തിയേറ്ററുകളിൽ പുതിയ സിനിമകളുടെ റിലീസ് അനുവദിക്കില്ലെന്ന നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമാണ് കാരണം.

ഏപ്രിൽ 30-നകം തിയേറ്ററുകൾ എ.സി.യാക്കി നവീകരിച്ചില്ലെങ്കിൽ പുതിയ സിനിമകൾ നൽകില്ലെന്നാണ് നിർമ്മാതാക്കളും വിതരണക്കാരും പറയുന്നത്. കാര്യങ്ങൾ അവർ ഏകപക്ഷീയമായി തീരുമാനിക്കുകയാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും തിയേറ്റർ ഉടമകൾ പറയുന്നു. തർക്കം നീണ്ടാൽ കേരളത്തിലെ നൂറോളം തിയേറ്ററുകൾ പൂട്ടേണ്ടിവരും. ഇതിൽ പകുതിയും മലബാറിലേതാണ്.

എ.സി. സ്ഥാപിക്കുന്നതുവരെ സിനിമകൾ നൽകാൻ പ്രിന്റ് തുകയും ഉടമകളിൽനിന്ന് ഈടാക്കുന്നുണ്ട്. ഇതുവരെ വിതരണക്കാർ വഹിച്ചിരുന്ന പ്രിന്റ് തുക തിയേറ്റർ ഉടമകളിൽനിന്ന് ഈടാക്കാനുള്ള തീരുമാനം ഫലത്തിൽ പിഴയിടലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതനുസരിച്ച് ഒരു സിനിമ റിലീസ് ചെയ്യാൻ 15,000 മുതൽ 25,000 രൂപവരെ തിയേറ്റർ ഉടമകൾക്ക് അധികം മുടക്കേണ്ടിവരുന്നുണ്ട്. ഒരു തിയേറ്റർ എ.സി.യായി നവീകരിക്കാൻ 50 ലക്ഷത്തിലേറെ രൂപ ചെലവഴിക്കേണ്ടിവരുമെന്ന് ഉടമകൾ പറയുന്നു.

സാറ്റലൈറ്റ് തുകയുടെ നിശ്ചിതശതമാനം ഓരോ റിലീസിനും നൽകണമെന്ന പുതിയ വ്യവസ്ഥയും കൊണ്ടുവരാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന് തയ്യാറാകാത്ത തിയേറ്റർ ഉടമകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതു പരിഗണനയിലുണ്ടെന്നാണ് സൂചന. പ്രശ്നപരിഹാരത്തിനായി സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് തിയേറ്റർ ഉടമകൾ.

ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള( ഫിയോക് )യാണ് ഇപ്പോൾ സിനിമാ റിലീസിങ് തീരുമാനിക്കുന്നത്. കഴിഞ്ഞവർഷത്തെ സമരത്തെത്തുടർന്ന് നേരത്തേയുണ്ടായിരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലെ 350-ലേറെ തിയേറ്ററുകളും 150-ലേറെ അംഗങ്ങളും 'ഫിയോകി'ലേക്ക് മാറിയിരുന്നു. എ.സി. തിയേറ്ററുകൾക്ക് മാത്രമാണ് ഫിയോക് അംഗത്വം നൽകിയതെന്ന് പരാതിയുണ്ടായിരുന്നു. അതോടെ, എ.സി. ഇല്ലാത്ത നൂറോളം തിയേറ്ററുകൾക്ക് ശക്തമായ സംഘടനയില്ലാതായി. അവർക്കാണ് പുതിയ തീരുമാനം തിരിച്ചടിയാകുന്നത്.

തിയേറ്റർ വിഹിതത്തെപ്പറ്റി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിച്ചെന്ന് പരാതി. തിയേറ്റർ വിഹിതത്തെച്ചൊല്ലിയുള്ള തർക്കം സൃഷ്ടിച്ചത് മലയാളസിനിമ കണ്ട ഏറ്റവും വലിയ പ്രതിസന്ധി. എക്സിബിറ്റേഴ്സ് ഫെഡറേഷൻ തകർന്ന് പുതിയ സംഘടനയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP