Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

'മുകളിലേക്ക് ഉയർത്തു'; തുടർന്നു പരിഭ്രാന്തമായ നിലവിളികളും: 62 പേരുടെ മരണത്തിന് ഇടയാക്കിയ ഫ്‌ളൈ ദുബായ് വിമാനത്തിലെ കോക്പിറ്റിൽ നിന്നുള്ള അവസാന സംഭാഷണം

'മുകളിലേക്ക് ഉയർത്തു'; തുടർന്നു പരിഭ്രാന്തമായ നിലവിളികളും: 62 പേരുടെ മരണത്തിന് ഇടയാക്കിയ ഫ്‌ളൈ ദുബായ് വിമാനത്തിലെ കോക്പിറ്റിൽ നിന്നുള്ള അവസാന സംഭാഷണം

മോസ്‌കോ: 'അരുത് അതു ചെയ്യരുത്'..., 'മുകളിലേക്ക് ഉയർത്തു....' ഫ്‌ളൈ ദുബായ് വിമാനത്തിലെ കോക്പിറ്റിൽ നിന്ന് അവസാനം കേട്ട വാക്കുകൾ ഇവയാണ്.

തകർന്നു വീഴുംമുമ്പുള്ള അവസാന നിമിഷങ്ങളിൽ പരിഭ്രാന്തരായ യാത്രക്കാരുടെ നിലവിളികളും ഉയർന്നുകേട്ടു. കഴിഞ്ഞ ആഴ്ച റഷ്യയിലെ റോസ്‌റ്റോവ് ഓൺ ഡോണിൽ തകർന്നു വീണ ഫ്‌ളൈ ദുബായ് വിമാനത്തിൽ നിന്നുള്ള സംഭാഷണത്തിലാണ് ഇവയുള്ളത്.

കോക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ നടത്തിയ അവസാന സംഭാഷണമാണ് പുറത്തു വന്നത്. റഷ്യയുടെ സ്റ്റേറ്റ് ടെലിവിഷനാണ് വോയ്‌സ് റെക്കോർഡറിലെ അവസാന സംഭാഷണം പുറത്ത് വിട്ടത്.

വിമാനം തകർന്ന് വീഴുന്നതിന് ഒരു മിനിട്ട് മുമ്പ് പൈലറ്റുമാർ നടത്തിയ സംഭാഷണമാണ് റോസിയ 1 ചാനൽ പുറത്ത് വിട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായിൽ നിന്ന് വന്ന ബോയിങ് 737 വിമാനം റോസ്‌റ്റോവ് ഓൺ ഡോണിലെ റൺവേയിൽ തീഗോളമായി പതിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് ലാൻഡ് ചെയ്യാൻ സാധിക്കാതെ ഒടുവിൽ തകർന്ന് വീഴുകയായിരുന്നു. വിമാന ദുരന്തത്തിൽ 62 പേരാണ് കൊല്ലപ്പെട്ടത്.

ഓട്ടോ പൈലറ്റ് മോഡ് സ്വിച്ച് ഓഫ് ചെയ്ത ശേഷം പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പൈലറ്റ് തുടരെ യാത്രക്കാരോട് വിഷമിക്കേണ്ടതില്ല എന്ന് പറയുന്നുണ്ടായിരുന്നു. സംഭാഷണ ശകലങ്ങളിൽ പൈലറ്റുമാർക്ക് ഇടയിലുള്ള ആശയക്കുഴപ്പവും വ്യക്തമാകുന്നുണ്ട്. 'അത് ചെയ്യരുത്' എന്ന് പറഞ്ഞ ശേഷം പൈലറ്റിൽ നിന്നുണ്ടായ അവസാനവാക്ക് 'മുകളിലേക്ക് ഉയർത്തൂ' എന്നാണ്. അവസാന ആറ് നിമിഷങ്ങളിൽ വോയ്‌സ് റെക്കോർഡറിലുള്ളത് പരിഭ്രാന്തമായ നിലവിളികൾ മാത്രമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP