Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

കൊച്ചി അമ്പലമുകൾ ബിപിസിഎല്ലിലെ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ ഡ്രൈവർമാർ സമരത്തിൽ; സമരത്തെ തുടർന്ന് ഏഴ് ജില്ലകളിലേക്കുള്ള ഗ്യാസ് വിതരണം പ്രതിസന്ധിയിൽ; ഡ്രൈവറെ ആക്രമിച്ചത് സിഐടിയുക്കാർ

കൊച്ചി അമ്പലമുകൾ ബിപിസിഎല്ലിലെ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ ഡ്രൈവർമാർ സമരത്തിൽ; സമരത്തെ തുടർന്ന് ഏഴ് ജില്ലകളിലേക്കുള്ള ഗ്യാസ് വിതരണം പ്രതിസന്ധിയിൽ; ഡ്രൈവറെ ആക്രമിച്ചത് സിഐടിയുക്കാർ

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി അമ്പലമുകൾ ബിപിസിഎല്ലിലെ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ ഡ്രൈവർമാർ സമരത്തിൽ. സമരത്തെ തുടർന്ന് ഏഴ് ജില്ലകളിലേക്കുള്ള എൽപിജി ഗ്യാസ് സിലിണ്ടർ വിതരണം പ്രതിസന്ധിയിലായി.

തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഡ്രൈവർമാർ ഇന്ന് രാവിലെ മുതൽ പണിമുടക്ക് സമരം ആരംഭിച്ചത്. ഡ്രൈവർ ശ്രീകുമാറിനാണ് മർദനമേറ്റത്. അതിനിടെ ശ്രീകുമാറിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. സിഐടിയുക്കാരാണ് മർദ്ദിച്ചത്.

പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാന്റിലെ 200 ഓളം ഡ്രൈവർമാരാണ് പണിമുടക്കുന്നത്. സമരത്തെതുടർന്ന് 7 ജില്ലകളിലേയ്ക്കുള്ള നൂറ്റി നാല്പതോളം ലോഡ് സർവീസ് ആണ് മുടങ്ങിയത്. ഇതോടെ ഈ ഏഴു ജില്ലകളിലേക്കുള്ള എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിതരണവും പ്രതിസന്ധിയിലായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP