Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

പ്രഭാത സവാരിക്കിടെ ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ

പ്രഭാത സവാരിക്കിടെ ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത അത്തനാസിയസ് യോഹാന് (കെ.പി യോഹന്നാൻ) അപകടത്തിൽ ഗുരുതര പരുക്ക്. അമേരിക്കയിൽ പ്രഭാത നടത്തത്തിനിടെ വാഹനമിടിക്കുകയായിരുന്നു. അദ്ദേഹത്തെ ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. അടിയന്തര ശസ്ത്രക്രിക്ക് വിധേയനാക്കി.

സഭാ വക്താവാണ് അപകടവിവരം അറിയിച്ചത്. നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സാധാരണ ഡാലസിലെ ബിലീവേഴ്‌സ് ചർച്ചിന്റെ ക്യാമ്പസിനകത്താണ് പ്രഭാത നടത്തം. ഇന്നലെ രാവിലെ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാൻ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരുക്കേറ്റത്. അജ്ഞാത വാഹനാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാനെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് സഭാവക്താവ് അറിയിച്ചു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ടെക്സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയിൽ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാൽ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്. അപകടത്തിൽ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP