Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

വീട്ടിൽ നിന്ന് ദുർഗന്ധം, പരിശോധിച്ചപ്പോൾ കണ്ടത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ; കണ്ണൂരിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് അമ്മയെയും മകളെയും; സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിൽ

വീട്ടിൽ നിന്ന് ദുർഗന്ധം, പരിശോധിച്ചപ്പോൾ കണ്ടത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ; കണ്ണൂരിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് അമ്മയെയും മകളെയും; സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ വീട്ടിൽ അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവിനു സമീപം പോസ്റ്റ് ഓഫിസിനു സമീപത്തെ വീട്ടിലാണ് സംഭവം. സുവിഷത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ വി.ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. ദീപ അവിവാഹിതയാണ്. മരിച്ചവർ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാർ പറയുന്നു. പത്തു വർഷത്തോളമായി ഇവിടെയാണ് താമസം. നാട്ടുകാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.

മൂന്നു ദിവസം മുൻപ് ഇവർ വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്നു രാവിലെ മുതൽ വീട്ടിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽവാസികളിൽ ചിലർ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ ഫാനും ലൈറ്റുകളും ഓൺ ചെയ്ത നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP