Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

കൊച്ചിയൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; ഐടി മേഖലയിൽ ജോലി ചെയ്തവർക്ക് വേണ്ടി എത്തിച്ചതെന്ന് പ്രതി

കൊച്ചിയൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; ഐടി മേഖലയിൽ ജോലി ചെയ്തവർക്ക് വേണ്ടി എത്തിച്ചതെന്ന് പ്രതി

സ്വന്തം ലേഖകൻ

കൊച്ചി: വിൽപ്പനയ്ക്ക് എത്തിച്ചഎംഡിഎംഎയുമായി യുവാവിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. കാക്കനാട് കൊല്ലംകുടി മുഗൾ ഭാഗത്തുനിന്നും ചേർത്തല പട്ടണക്കാട് ഗോകുലം വീട്ടിൽ ഗോകുൽ ജി.ബി (28)യാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 37.19 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്.സുദർശന്റെ നിർദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും തൃക്കാക്കര പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഗോകുൽ പിടിയിലായത്.

ബെംഗളുരുവിൽ നിന്നും മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഗോകുൽ. കാക്കനാട്, ഇൻഫോപാർക്ക് ഭാഗത്തെ ഐടി മേഖലയിൽ ജോലിചെയ്തു വരുന്നവർക്കിടയിൽ വിൽപന നടത്തുന്നതിനു വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചത് എന്ന് പ്രതി പറഞ്ഞു. ഇയാളുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP