Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

യാത്രക്കാരുടെ തിരക്ക്: ട്രെയിനിൽ താൽകാലികമായി അധിക കോച്ച് അനുവദിച്ചു

യാത്രക്കാരുടെ തിരക്ക്: ട്രെയിനിൽ താൽകാലികമായി അധിക കോച്ച് അനുവദിച്ചു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ ചില ട്രെയിൻ സർവിസുകൾക്ക് താൽക്കാലികമായി റെയിൽവേ ഒരു അധിക കോച്ച് അനുവദിച്ചു. ട്രെയിൻ (നമ്പർ 16603, 16604) മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്‌പ്രസിന് മാർച്ച് 27 മുതൽ 31 വരെ മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കും, മാർച്ച് 28 മുതൽ ഏപ്രിൽ ഒന്ന് തിരുവനന്തപുരത്ത് നിന്ന് മംഗളൂരു വരെയും ഒരു എ.സി 3-ടയർ കോച്ച് താൽക്കാലികമായി അനുവദിച്ചു.

2024 മാർച്ച് 25 ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12620 മംഗളൂരു സെൻട്രൽ - മുംബൈ ലോകമാന്യ തിലക് മത്സ്യഗന്ധ എക്സ്പ്രസിന് അധിക സ്ലീപ്പർ ക്ലാസ് കോച്ച് താൽക്കാലികമായി അനുവദിച്ചു. മാർച്ച് 26 നുള്ള ട്രെയിൻ നമ്പർ 12619 ലോകമാന്യ തിലക് ടെർമിനസ് - മംഗളൂരു സെൻട്രൽ മത്സ്യഗന്ധ എക്സ്‌പ്രസിനും അധിക സ്ലീപ്പർ ക്ലാസ് കോച്ച്.

ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന് മാർച്ച് 27, 29, 31 തീയതികളിലും ഇതേ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മാർച്ച് 28, 30, ഏപ്രിൽ 01 തീയതികളിലും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് താൽക്കാലികമായി അനുവദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP