Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

ബഹിരാകാശ പദ്ധതികൾക്കായുള്ള തന്ത്രപ്രധാന ലോഹസങ്കരമടക്കമുള്ള നവീന ഉത്പന്നങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായാണ് ധാരണ; എൻ ഐ ഐ എസ് ടിയും വി എസ് എസ് സിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു

ബഹിരാകാശ പദ്ധതികൾക്കായുള്ള തന്ത്രപ്രധാന ലോഹസങ്കരമടക്കമുള്ള നവീന ഉത്പന്നങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായാണ് ധാരണ; എൻ ഐ ഐ എസ് ടിയും വി എസ് എസ് സിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബഹിരാകാശ പദ്ധതികൾക്കുള്ള തന്ത്രപ്രധാനമായ വസ്തുക്കൾ വികസിപ്പിക്കാനും ഗവേഷണം ശക്തിപ്പെടുത്തുന്നതിനുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (സിഎസ്‌ഐആർ-എൻഐഐഎസ്ടി) വിക്രം സാരാഭായ് സ്‌പേസ് സെന്ററുമായി (വി എസ്എസ് സി) സമഗ്ര ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി അനന്തരാമകൃഷ്ണൻ വി എസ്എസ് സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായരുമായി ഇത് സംബന്ധിച്ച സംയുക്ത ധാരണാപത്രം കൈമാറി. ബഹിരാകാശ പദ്ധതികൾക്കായുള്ള തന്ത്രപ്രധാന ലോഹസങ്കരമടക്കമുള്ള നവീന ഉത്പന്നങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായാണ് ധാരണ.

കേന്ദ്ര സർക്കാരിന്റെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സിഎസ്‌ഐആർ) കീഴിലുള്ള പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രമായ എൻഐഐഎസ്ടി ബഹിരാകാശ മേഖലയിലെ ഗവേഷണത്തിലും വികസനത്തിലും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) പ്രധാന കേന്ദ്രമായ വി എസ്എസ് സിക്ക് ഈ നേട്ടങ്ങൾ ഫലപ്രദമാകും.

ബഹിരാകാശ ഗവേഷണത്തിലും സാങ്കേതികവിദ്യയിലും ഇന്ത്യയ്ക്ക് സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ഉന്നത നിലവാരമുള്ള മെറ്റീരിയലുകളും ഇലക്ട്രോണിക്‌സ് ഘടകങ്ങളും ഐഎസ്ആർഒയ്ക്ക് ആവശ്യമാണ്. രാജ്യത്തിനകത്ത് തന്നെ ഇവ നിർമ്മിക്കുന്നതിൽ ഞങ്ങൾ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.

റോക്കറ്റുകൾക്കും ഉപഗ്രഹങ്ങളുടെ നിർമ്മാണത്തിനും ഐഎസ്ആർഒ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഏറിയ പങ്കും രാജ്യത്തിനകത്ത് തന്നെയുള്ളവയാണ്. അതേസമയം ഉയർന്ന നിലവാരത്തിലുള്ള സംയുക്തങ്ങളും ഇലക്ട്രോണിക്‌സ് ഘടകങ്ങളും നിർമ്മിക്കുന്നതിന് നമുക്ക് ഇപ്പോഴും ചില ന്യൂനതകളുണ്ട്. ഈ രംഗത്ത് നമ്മൾ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണം. ലോകത്തിന്റെ നെറുകയിലെത്തണമെങ്കിൽ ഈ മേഖലകൾ നിർണായകമാണെന്നും വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഒരേയൊരു മാർഗമാണിതെന്നും ഡോ. സോമനാഥ് ചൂണ്ടിക്കാട്ടുന്നു.

ഐഎസ്ആർഒയുടെ ബഹിരാകാശ പദ്ധതികൾക്കായുള്ള തന്ത്രപ്രധാന വസ്തുക്കൾ നിർമ്മിക്കുന്നതിന് എൻഐഐഎസ്ടി സുപ്രധാന പരിഗണനയാണ് നൽകുന്നതെന്നും ഐഎസ്ആർഒയുടെ നിർദ്ദേശം അനുസരിച്ചുള്ള പ്രത്യേക എഞ്ചിനീയറിങ് ഘടകങ്ങൾ നിർമ്മിച്ച് നൽകുമെന്നും എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി അനന്തരാമകൃഷ്ണൻ പറഞ്ഞു.

ഇലക്ട്രോണിക്, മാഗ്‌നറ്റിക് ആപ്ലിക്കേഷനുകൾക്കായുള്ള ഉത്പന്നങ്ങൾ, യാന്ത്രിക ലോഹസങ്കരമടക്കമുള്ള തന്ത്രപ്രധാന വസ്തുക്കളുടെ ഗവേഷണവും വികസനവുമെല്ലാം ഇതിൽ ഉൾപ്പെട്ടിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത നിലവാരമുള്ള ഗവേഷണത്തിനും ഉത്പന്നങ്ങളുടെ വികസനത്തിനുമായി അത്യാധുനിക സംവിധാനങ്ങൾ എൻഐഐഎസ്ടി സജ്ജീകരിച്ചിട്ടുണ്ട്. കാർബൺ ഫൈബർ സംയുക്തങ്ങൾ, ഇറിഡിയം കോട്ടിംഗുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് ഇതിനോടകം വി എസ്എസ് സി, എൻഐഐഎസ്ടിയുമായി സഹകരിക്കുന്നുണ്ട്.

ചന്ദ്രയാൻ, ആദിത്യ-എൽ വൺ പദ്ധതികളുടെ വിജയത്തിന് ശേഷം ഇനിയുള്ള ബഹിരാകാശ പദ്ധതികൾക്ക് വേണ്ട തന്ത്രപരമായ വസ്തുക്കളും നൂതന സാങ്കേതികവിദ്യകളും തദ്ദേശീയമായി വികസിപ്പിക്കാനാണ് ഐഎസ്ആർഒയുടെ ശ്രമം. അടുത്തകാലത്തെ ചരിത്രപരമായ നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ രണ്ട് പ്രധാനപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വരും വർഷങ്ങളിൽ ബഹിരാകാശ ദൗത്യങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾക്ക് പ്രചോദനമാകും. ശാസ്ത്ര സാങ്കേതിക മേഖലകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഈ ധാരണ സഹായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP