Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

എരഞ്ഞിക്കൽ പി വി എസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ബോക്സിംഗിനായി കെട്ടിടം; ഉദ്ഘാടനം തിങ്കളാഴ്ച

എരഞ്ഞിക്കൽ പി വി എസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ബോക്സിംഗിനായി കെട്ടിടം; ഉദ്ഘാടനം തിങ്കളാഴ്ച

സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാന കായിക വകുപ്പ് 8 നും 16 നും ഇടയിലുള്ള കുട്ടികൾക്കായി വിവിധ ജില്ലകളിൽ നടപ്പിലാക്കിവരുന്ന ബോക്സിങ് പരിശീലന പദ്ധതിയായ 'പഞ്ച്'ന്റെ ഭാഗമായി എരഞ്ഞിക്കൽ പി വി എസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ബോക്സിങ് ഇനത്തിനു മാത്രമായി പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നിർവഹിക്കും. 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ ആധുനിക രീതിയിലുള്ള ബോക്സിങ് റിംഗുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വിദ്യാർത്ഥികളിൽ ബോക്സിങ് കായിക ഇനത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.

ഗ്രാസ്റൂട്ട് ലെവലിൽ കുട്ടികൾക്ക് ബോക്സിങ് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ സ്പോർട്സ് കേരള ഫൗണ്ടേഷനും സംസ്ഥാന കായിക വകുപ്പും ചേർന്ന് നടപ്പിലാക്കിയ 'പഞ്ച്' പദ്ധതിയുടെ ഭാഗമായാണ് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. കളിക്കാർക്ക് ആവശ്യമായ ഗ്ലൗസുകൾ, ജേഴ്‌സികൾ, ഷൂസ് മറ്റു അനുബന്ധ കാര്യങ്ങൾ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നൽകുന്നത്. പ്രാരംഭഘട്ടത്തിൽ കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് 'പഞ്ച്' നടപ്പിലാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഓരോ കേന്ദ്രത്തിലും തിരഞ്ഞെടുത്ത 25 കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.

ദേശീയതലത്തിൽ മികവ് തെളിയിച്ച പ്രൊഫഷണൽ പരിശീലകരുടെ സേവനം ഓരോ കേന്ദ്രത്തിലും ഉണ്ടായിരിക്കും. ബോക്സിങ് റിംഗിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി ഏ. കെ ശശീന്ദ്രൻ നിർവഹിക്കും. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, ഉത്തരമേഖല ഐ ജി കെ. സേതുരാമൻ ഐപിഎസ്, മാതൃഭൂമി ചെയർമാനും പിവി എസ് ഹയർ സെക്കന്ററി സ്‌കൂൾ മാനേജരുമായ പി. വി ചന്ദ്രൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ അജയകുമാർ എന്നിവർ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP