Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

കെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു

കെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു

സ്വന്തം ലേഖകൻ

മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വിഭാവനം ചെയ്ത ഹൃദയമുദ്ര പദ്ധതിയിലുൾപ്പെട്ട നാലാമത്തെ കെ.എസ്.ടി.എം വെൽഫെയർ ഹോം മലപ്പുറം - പാണക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഗുണഭോക്താക്കൾക്ക് കൈമാറി. കെ.എസ്.ടി എം സംസ്ഥാന പ്രസിഡന്റ് സി.പി. രഹ്ന ടീച്ചർ* അധ്യക്ഷത വഹിച്ചു.

വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ഇ.സി.ആയിഷ. പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, കെ.എസ്.ടി.എം. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ശരീഫ്.വി, സ്റ്റേറ്റ് സെക്രട്ടറി ഹബീബ് മാലിക്, ജില്ലാ പ്രസിഡണ്ട് ജാബിർ ഇരുമ്പുഴി, പാർട്ടി മണ്ഡലം പ്രസിഡണ്ട് അഹ്മദ് ശരീഫ്, വെൽഫെയർ പാർട്ടി, കെ.എസ്.ടി.എം. പ്രതിനിധികളായ എ. സദ്‌റുദ്ദീൻ, ഷംസുദ്ദീൻ ചെറുവാടി. പി. പി. മുഹമ്മദ്, കെ.എൻ. ജലീൽ, ജംഷീൽ അബൂബക്കർ, ഇക്‌ബാൽ കെ, കെ.എ സലാം എന്നിവർ സംസാരിച്ചു

കെ.എസ്.ടി.എം അംഗങ്ങളിൽ നിന്നും മറ്റുമുള്ള സാമ്പത്തിക സഹായത്തോടെ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ടീം വെൽഫെയറാണ് ഭവന നിർമ്മാണം പൂർത്തീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP