Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

കെഎസ്ആർടിസിക്ക് റെക്കോഡ് കളക്ഷൻ; തിങ്കളാഴ്ച 9.03 കോടിയുടെ നേട്ടം കൊയ്തു; ലക്ഷ്യം 10 കോടിയെന്ന പ്രതിദിന വരുമാനം; പുതിയ ബസുകൾ എത്തുന്നതിലെ കാലതാമസം തടസ്സം

കെഎസ്ആർടിസിക്ക് റെക്കോഡ് കളക്ഷൻ; തിങ്കളാഴ്ച 9.03 കോടിയുടെ നേട്ടം കൊയ്തു; ലക്ഷ്യം 10 കോടിയെന്ന പ്രതിദിന വരുമാനം; പുതിയ ബസുകൾ എത്തുന്നതിലെ കാലതാമസം തടസ്സം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വ കാല റെക്കോഡിലേക്ക്. രണ്ടാം ശനി, ഞായർ അവധി കഴിഞ്ഞ ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച (ഡിസംബർ 11 ) ന് പ്രതിദിന വരുമാനം 9.03 കോടി രൂപ എന്ന നേട്ടം കൊയ്തു. ഈ മാസം ഡിസംബർ 1 മുതൽ ഡിസംബർ 11 വരെയുള്ള 11 ദിവസങ്ങളിലായി 84.94 രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്. അതിൽ ഞായർ ഒഴികെ എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നു. ഡിസംബർ 4 ന് 8.54 കോടി, 5 ന് 7.88 കോടി, 6 ന് 7.44 കോടി, 7 തിന് 7.52 കോടി, 8 തിന് 7.93 കോടി, 9 ന് 7.78 കോടി, .10 ന് 7.09 കോടി, 11 ന് 9.03 കോടി, എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.

കെഎസ്ആർടിസി മാനേജ്‌മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റിക്കാർഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു. ഇതിന് മുൻപ് 2023 സെപ്റ്റംബർ നാലിന് ലഭിച്ച 8.79കോടി എന്ന റക്കോഡ് വരുമാനമാണ് ഇപ്പോൾ ഭേദിച്ചിരിക്കുന്നത്.

ശരിയായ മാനേജ്‌മെന്റും കൃത്യമായ പ്ലാനിംഗും നടത്തി ആയിരത്തിൽ അധികം ബസ്സുകൾ ഡോക്കിൽ ഉണ്ടായിരുന്നത് 700 ന് അടുത്ത് എത്തിക്കുന്നതിന് സാധിച്ചതിനാൽ ശബരിമല സർവിസിന് ബസ്സുകൾ നൽകിയപ്പോൾ അതിന് ആനുപാതികമായി സർവീസിന് ബസ്സുകളും ക്രൂവും നൽകുവാൻ കഴിഞ്ഞതും മുഴുവൻ ജീവനക്കാരും കൂടുതൽ ആത്മാർത്ഥമായി ജോലി ചെയ്തും ആണ് 9.03 കോടി രൂപ നേടുവാൻ കഴിഞ്ഞത്.

10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് KSRTC ലക്ഷ്യമിട്ടിട്ടുള്ളത് എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും ഇതിന് പരിഹാരമായി കൂടുതൽ ബസ്സുകൾ NCC ,GCC വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയുമാണ് എന്ന് സിഎംഡി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP